തിരുനക്കര പകൽപൂരം നാളെ; നഗരം ആഘോഷത്തിമിർപ്പിൽ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന തിരുനക്കര പകൽപൂരം നാളെ. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ക്ഷേത്രാങ്കണത്തിൽ പകൽപൂരം ആരംഭിക്കും. ഇതിന് മുന്നോടിയായി സമീപ പ്രദേശങ്ങളിലെ 11 ക്ഷേത്രങ്ങളില്‍നിന്ന്‌ ചെറുപൂരങ്ങള്‍ രാവിലെ പുറപ്പെടും. ഉച്ചക്ക് ഒന്നിന് മുമ്പ് ചെറുപൂരങ്ങള്‍ തിരുനക്കര മൈതാനത്ത് പ്രവേശിക്കും. അമ്പലക്കടവ്‌ ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ദുര്‍ഗാദേവി ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന്‌ മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ്‌ ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്‌. വൈകീട്ട് മൂന്നിന് പൂരത്തിന് തന്ത്രിമുഖ്യൻ താഴ്മൺ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ മേജർസെറ്റ് പാണ്ടിമേളവും അരങ്ങേറും. തൃക്കടവൂര്‍ ദേവസ്വം ശിവരാജു, പല്ലാട്ട്‌ ബ്രഹ്മദത്തൻ, പാമ്പാടി സുന്ദരൻ, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജൻ തുടങ്ങിയ 22 ഗജവീരന്മാർ പൂരത്തിന്‌ അണിനിരക്കും. തൃശൂര്‍ പാറമേക്കാവ്‌, തിരുവാമ്പാടി ദേവസ്വത്തി​െൻറ കുടമാറ്റവും പൂരത്തിന്‌ ആവേശം പകരും. ജില്ല ഭരണകൂടവും വിവിധ വകുപ്പുകളും കൈകോർത്ത് സംഘടിപ്പിക്കുന്ന പകൽപൂരത്തിന് എത്തുന്ന പൂരപ്രേമികളെ സ്വീകരിക്കാൻ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാത്രി ഒമ്പതിന് ബ്രഹ്മമംഗലം അനിൽകുമാറി​െൻറ സംഗീതസദസ്സ്, 10ന് സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രൻ മുഖ്യാതിഥിയാകുന്ന വസന്തഗീതങ്ങൾ ഗാനമേള നടക്കും. നാലാം ഉത്സവദിനമായ ഞായറാഴ്ച െചെന്നെ വീരമണി രാജുവി​െൻറ ഭക്തിഗാനമേളയും കഥകളിയും നടന്നു. തിങ്കളാഴ്ച വൈകീട്ട് ആറിന് തിരുനക്കര മഹാദേവസന്നിധിയിൽ കാഴ്ചശ്രീബലി ആരംഭിക്കും. അഞ്ച് ആനകളും എഴുന്നള്ളിപ്പിനുണ്ടാകും. കാട്ടാംപാക്ക് സംഘത്തി​െൻറ വേല, സേവ, മയൂരനൃത്തം എന്നിവയുണ്ടാകും. 24ന് രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യയുമുണ്ടാകും. സമാപനസമ്മേളനം കലക്ടർ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 8.30ന് സംഗീതക്കച്ചേരി, പുലർച്ച രണ്ടിന് ആറാട്ട് എതിരേൽപ്, അഞ്ചിന് കൊടിയിറക്ക് എന്നിവ നടക്കും. തിരുനക്കരയിൽ ഇന്ന് നിർമാല്യദർശനം -പുലർച്ച 4.00 ശ്രീബലി എഴുന്നള്ളിപ്പ് -രാവിലെ 7.00 പഞ്ചാരിമേളം -രാവിലെ 8.00 സംഗീതക്കച്ചേരി -രാവിലെ 11.00 ഒാട്ടൻതുള്ളൽ- ഉച്ച. 1.00 ഉത്സവബലി ദർശനം -ഉച്ച. 2.00 സംഗീതസദസ്സ് -ഉച്ച. 2.00 ഇരട്ടതായമ്പക -വൈകു. 4.00 കാഴ്ചശ്രീബലി -വൈകു. 6.00 പാണ്ടിമേളം -ൈവകു. 7.00 ഗാനമേള കൊച്ചിൻ കലാഭവൻ -രാത്രി 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.