ചായ കുടിക്കാൻ കാണിക്കപ്പണം എടുത്തു; പിരിവെടുത്ത്​ നൽകി പൊലീസ്​ വിട്ടയച്ചു

തൊടുപുഴ: ക്ഷേത്രത്തിൽ കാണിക്കയിട്ട 20 രൂപ എടുത്ത തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനെ പൊലീസ് പിടികൂടി. ചായകുടിക്കാൻ പണമില്ലാത്തതിനാലാണ് പണം എടുത്തതെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസുകാർ പിരിവെടുത്ത് 500 രൂപ നൽകി കേസെടുക്കാതെ വിട്ടയച്ചു. ഞായറാഴ്ച പുലർച്ച തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തനാണ് ക്ഷേത്രത്തിനകത്ത് കാണിക്കയിടാൻ െവച്ചിരിക്കുന്ന ഉരുളിയിൽനിന്ന് ‌ഒരാൾ പണം എടുക്കുന്നത് കണ്ടത്. ക്ഷേത്രം അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ പരിശോധനയിൽ 20 രൂപ മാത്രമാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ചായ കുടിക്കാൻ പണമില്ലാത്തതിനാൽ 20 രൂപ മാത്രമാണ് എടുത്തതെന്നും വേറെ കാശൊന്നും എടുത്തിട്ടില്ലെന്നും ഇയാൾ പൊലീസിനോട് കുറ്റസമ്മതവും നടത്തി. കോട്ടയം സ്വദേശിയായ 57കാരൻ അടുത്തിടെയാണ് സെക്യൂരിറ്റി ജോലിക്കായി തൊടുപുഴയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലും വേറെ കേസുകളിലൊന്നും പെട്ടിട്ടില്ലെന്നും മനസ്സിലായി. നിസ്സഹയാവസ്ഥയറിഞ്ഞ എസ്.ഐയും പൊലീസുകാരും ചേർന്ന് ഇയാൾക്ക് 500 രൂപ നൽകിയ ശേഷമാണ് സ്റ്റേഷനിൽനിന്ന് വിട്ടയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.