പാമ്പാടിയിൽ പെട്രോൾ പമ്പ്​ ജീവനക്കാരനെ അടിച്ചുവീഴ്​ത്തി ഒന്നരലക്ഷം കവർന്നു

കോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നരലക്ഷം കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ അനീഷിെന (35) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാമ്പാടി വട്ടമലപ്പടി മറ്റത്തിൽപറമ്പിൽ ലൂക്ക് തോമസി​െൻറ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. 24 മണിക്കൂറും പ്രവര്‍ത്തിക്കാത്ത പമ്പാണിത്. ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് ഭക്ഷണം കഴിച്ച് തിരികെ വരുമ്പോള്‍ പമ്പിലെ ഓഫിസ് മുറി കുത്തിത്തുറന്ന് പണവുമായി നാലംഗസംഘം പുറത്തിറങ്ങുന്നത് കണ്ടു. ഇതുതടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ ഇരുമ്പുകമ്പി ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. മൂന്നുപേർ മുഖം മറച്ചും ഒരാള്‍ മുഖംമറക്കാതെയുമാണ് മോഷണത്തിന് എത്തിയത്. സംഭവത്തിനുശേഷം അതുവഴി വന്ന ഓട്ടോക്കാരന്‍ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പാടി സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.സി ടി.വിയിൽനിന്ന് ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളുടെ ദൃശ്യം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ ഒാേട്ടായിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് രക്ഷപ്പെട്ടതായും സൂചന ലഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ പെട്രോള്‍ പമ്പുകളില്‍ രാത്രിയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തേ കുറവിലങ്ങാട്, കറുകച്ചാൽ പമ്പുകളിലാണ് സമാനസംഭവങ്ങളുണ്ടായത്. നോട്ട് നിരോധത്തിനുശേഷം മിക്കസ്ഥാപനങ്ങളിലും നോട്ട് രഹിതവിനിമയമാണ് നടക്കുന്നത്. പമ്പുകളില്‍ മാത്രമാണ് പണമായി സൂക്ഷിക്കുന്നത്. ഇത് വ്യക്തമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലുള്ളതെന്നും രാത്രിയില്‍ ആക്രമണം തുടർന്നാൽ പമ്പുകളുടെ പ്രവര്‍ത്തനം നിർത്തേണ്ടിവരുമെന്ന് ജില്ല പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു. രാത്രി ജോലികള്‍ക്ക് പമ്പുകളില്‍ ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.