കോട്ടയം: മണർകാട് മാലം പാലത്തിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. മണർകാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. KTL5 മോഷണം ADD....................... േമാഷണത്തിന് പിന്നിൽ കമ്പിളി വിൽക്കാനെത്തിയ ഇതര സംസ്ഥാനക്കാരാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കുറച്ചുദിവസങ്ങളിലായി സംഘം പാമ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും കമ്പിളി വില്‍ക്കാൻ എത്തിയിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. അനീഷ് ഭക്ഷണം കഴിച്ച് തിരികെയെത്തുേമ്പാൾ പമ്പിലെ ഓഫിസ് റൂം കുത്തിത്തുറക്കാന്‍ നാലുപേർ ശ്രമിക്കുന്നത് കണ്ടു. ഇത് തടയാൻ ശ്രമിച്ചപ്പോൾ കമ്പിവടി ഉപേയാഗിച്ച് അനീഷിെൻറ തലക്ക് അടിച്ച് ബോധംകെടുത്തി. തുടർന്ന് പണം സൂക്ഷിച്ചിരുന്ന അലമാരയും ഓഫിസ് മേശയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഓഫിസില്‍ കയറിയ ശേഷം പുറത്തുള്ള മേശ േമാഷ്ടാവ് തുറക്കുന്നത് റോഡിലൂടെ വന്ന അനീഷിെൻറ ബന്ധുകണ്ടു. അനീഷിനെ അന്വേഷിച്ച് പെട്രോള്‍ പമ്പിലേക്ക് കയറിയ ബന്ധുവിനെ കണ്ട് മോഷ്ടാവ് വീണ്ടും ഓഫിസിലേക്ക് ഓടിക്കയറി. ഈ സമയം ശബ്ദംകേട്ട് ബോധം വീണ അനീഷ് പുറത്തിറങ്ങി. പിന്നീട് അനീഷിെൻറ ബന്ധു ലോറി തടഞ്ഞുനിർത്തിയാണ് ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, പാമ്പാടി ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത്, എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.