കുമരകം വികസനത്തിന്​ മാസ്​റ്റർപ്ലാൻ തയാറാക്കും ^അൽഫോൻസ്​ കണ്ണന്താനം

കുമരകം വികസനത്തിന് മാസ്റ്റർപ്ലാൻ തയാറാക്കും -അൽഫോൻസ് കണ്ണന്താനം കോട്ടയം: കുമരകത്തി​െൻറ വികസനത്തിനായി പ്രോജക്ട് മാനേജ്‌മ​െൻറ് ടീം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കുമരകത്തെ മാതൃക വിനോദസഞ്ചാര പദവിയിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് വിനോദസഞ്ചാര മേഖലയിലുള്ളവരുമായി നടത്തിയ ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറും പഞ്ചായത്തും സ്ഥലം നല്‍കിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന് വികസനത്തിന് പണത്തിനു ക്ഷാമമില്ല. സംസ്ഥാന സര്‍ക്കാറും പഞ്ചായത്തും കുമരത്തെ സൗകര്യം വര്‍ധിപ്പിക്കാനാവശ്യമായ നടപടി ആരംഭിച്ചാല്‍ കേന്ദ്രം പിന്തുണ നൽകും. കുമരകത്ത് രാത്രി വിനോദസഞ്ചാരത്തിന് സംവിധാനമില്ല. സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാൻ സൂര്യാസ്തമയത്തിനുശേഷവും പ്രവര്‍ത്തിക്കുന്ന സൗകര്യം വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടാകണം. വേമ്പനാട്ടുകായലിലെ പായലും വീടുകളില്‍നിന്ന് കായലിലേക്ക് മാലിന്യമൊഴുക്കുന്നതും ടൂറിസം വളര്‍ച്ചക്ക് തടസ്സമാകുന്നു. ഇതിനെല്ലാം പരിഹാരമുണ്ടാകണം. വേമ്പനാട്ടുകായലും മുഴുവന്‍ തീരപ്രദേശവും ഉള്‍പ്പെടുത്തിയാണ് ടൂറിസം വളരേണ്ടത്. കുമരകത്തി​െൻറ വികസനത്തിന് തടസ്സം പൊതുസ്ഥലങ്ങളുടെ അഭാവമാണ്. കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തി​െൻറ ഭാഗമായാണ് രാജ്യത്തെ 12 വിനോദസഞ്ചാര കേന്ദ്രങ്ങളെ മാതൃക വിനോദസഞ്ചാര കേന്ദ്രമാക്കുന്നത്. ടൂറിസം വികസിക്കണമെങ്കില്‍ ജനം മുന്‍കൈയെടുക്കണം. വിദേശികള്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടുത്തെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളണം. അവരുടെ രാജ്യങ്ങളില്‍ ബിക്കിനിയിട്ട് നടക്കുന്നത് സാധാരണമാണെങ്കിലും ഇന്ത്യയില്‍ അനുവദിക്കാനാവില്ലെന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വിദേശത്ത് പോകുമ്പോള്‍ അവരുടെ സംസ്‌കാരത്തെ മാനിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം വികസനത്തിന് വേഗംപോര. രാജ്യത്തെ ഐക്കോണിക് സ​െൻററുകളെ പ്രഖ്യാപിച്ചപ്പോള്‍ കുമരകം ഉണ്ടായിരുന്നില്ല. 10ല്‍ രണ്ടുസ്ഥലം കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് കുമരകം ഇടംനേടിയതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ, കേന്ദ്ര ടൂറിസം സെക്രട്ടറി രഷ്മി വർമ, ജോയൻറ് സെക്രട്ടറി സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ജില്ല കലക്ടർ ബി.എസ്. തിരുമേനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.