വൈദ്യുതി മോഷണം വ്യാപകം; ഇൗവർഷം ക​െട്ടടുത്തത്​ കോടികളുടെ വൈദ്യുതി

തൊടുപുഴ: വേനൽ കനത്ത് സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുേമ്പാഴും ജില്ലയിൽ വൈദ്യുതി മോഷണം വ്യാപകം. ഇൗ സാമ്പത്തിക വർഷം ഫെബ്രുവരിവരെയുള്ള കാലയളവിൽ വൈദ്യുതി വകുപ്പ് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് വാഴത്തോപ്പ് യൂനിറ്റ് നടത്തിയ 1914 മിന്നൽ പരിശോധനകളിൽ 1526 കേസുകളിലായി 152 ക്രമക്കേട് കണ്ടെത്തി. വൈദ്യുതി ദുരുപയോഗ കേസുകളിൽ 2,09,67,981 രൂപയും വൈദ്യുതി മോഷണക്കേസുകളിൽ 4,89,564 രൂപയും പിഴയീടാക്കിയിട്ടുണ്ട്. ഇതിൽ 1,37,20,232 രൂപ പിഴയിനത്തിൽ ലഭിച്ചിട്ടുള്ളൂ. ബാക്കി തുക അടക്കുന്നതിന് കാലാവധി നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലും എസ്റ്റേറ്റ് മേഖലകൾ കേന്ദ്രീകരിച്ചും റിസോർട്ടുകൾ കൂടുതലായുള്ള പ്രദേശങ്ങളിലുമാണ് വൈദ്യുതി മോഷണവും ദുരുപയോഗവും കൂടുതൽ നടന്നിട്ടുള്ളതെന്ന് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് കണ്ടെത്തി. ചിത്തിരപുരത്താണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. അധികൃതരുടെ ശ്രദ്ധ കിട്ടാത്തയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൃത്രിമം. വൈദ്യുതി ലൈനിൽനിന്ന് നേരിട്ട് വൈദ്യുതി എടുക്കുന്നതാണ് രീതി. കട്ടപ്പന, തങ്കമണി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വലിയ തോടുകളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് രാത്രിയാണ് വൈദ്യുതി മോഷ്ടിക്കുന്നത്. വൈദ്യുതി വകുപ്പിലെ ചില ജീവനക്കാരും ഇതിന് ഒത്താശ ചെയ്യുന്നതായി അടുത്തിടെ നടന്ന പരിശോധനയിൽ വ്യക്തമാകുകയും ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മീറ്ററിൽ റീഡിങ് വരാത്തവിധം വീടുകളിലേക്കുള്ള സർവിസ് വയറിൽ കൃത്രിമം നടത്തിയും വൈദ്യുതി മോഷ്ടിക്കുന്നവരുണ്ട്. ചിത്തിരപുരത്ത് ചില റിസോർട്ടുകളിലേക്ക് അനധികൃതമായി വൈദ്യുതി വീടുകളിൽ നിന്ന് കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു. റിസോർട്ടുകളുടെ നിർമാണക്ക് വേണ്ടിയും മറ്റുമായിരുന്നു വൈദ്യുതി എടുത്തിരുന്നത്. വൈദ്യുതി മോഷണം പിടിക്കപ്പെട്ടാൽ പിഴ അടച്ചിട്ടില്ലെങ്കിൽ ക്രിമിനൽ കേസ് നേരിടേണ്ടിവരും. അതിനാൽ വൻ തുക പിഴ അടച്ച് തലയൂരുകയാണ് ചെയ്യുന്നത്. വൈദ്യുതി മോഷണവും ദുരുപയോഗവും തടയാൻ വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04862-235281, 9446008164 നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു. അതിർത്തിയിലെ ഡാം ഷട്ടർ തുറന്നു: മീൻ പിടിത്തം ആഘോഷമാക്കി നാട്ടുകാർ കുമളി: മുല്ലപ്പെരിയാർ ജലം പെൻസ്റ്റോക് പൈപ്പുകളിലേക്ക് തുറന്നുവിടുന്ന സംസ്ഥാന അതിർത്തിയിലെ ഫോർബേഡാം ഷട്ടർ തുറന്നത് നാട്ടുകാർക്ക് ആഘോഷമായി. അണക്കെട്ടിലെ ജലം വറ്റിയതോടെ ചാകര കണ്ട ആഹ്ലാദത്തോടെയാണ് നാട്ടുകാർ മീൻ പിടിക്കാൻ അണക്കെട്ടിലേക്ക് ഇറങ്ങിയത്. മുല്ലപ്പെരിയാർ ജലം തേക്കടിയിൽനിന്ന് ഭൂഗർഭ കനാൽ വഴിയാണ് സംസ്ഥാന അതിർത്തിയിലെ ഫോർബേ ഡാമിലെത്തുന്നത്. ഇവിടെ നിന്നാണ് ജലം തമിഴ്നാട്ടിലേക്ക് പെൻസ്റ്റോക് പൈപ്പുകൾ വഴിയും ഇരച്ചിൽപാലം വഴിയും തുറന്നുവിടുന്നത്. അറ്റകുറ്റപ്പണിക്ക് ഡാമിലെ ജലം വറ്റിക്കുന്നതോടെയാണ് ഇവിടെയുള്ള മീൻ പിടിക്കാൻ നാട്ടുകാർക്ക് അവസരം ലഭിക്കുന്നത്. 88 അടി ഉയരമുള്ള ഫോർബേ ഡാമിൽ 3.19 ദശലക്ഷം ഘനഅടി ജലമാണ് ഉൾക്കൊള്ളുന്നത്. അണക്കെട്ടിലെ ഭൂഗർഭ കനാൽ വഴി ഇനി 100 ഘനഅടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുക. അണക്കെട്ടി​െൻറ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിക്കളയുന്നെന്നറിഞ്ഞതോടെ കുമളി റോസാപ്പൂക്കണ്ടം മേഖലയിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി നൂറുകണക്കിന് നാട്ടുകാരാണ് മീൻപിടിക്കാനെത്തിയത്. തേക്കടി തടാകത്തിൽനിന്ന് ജലത്തിനൊപ്പം ഒഴുകിയെത്തുന്ന ഗോൾഡ് ഫിഷ്, തിലോപ്പിയ മത്സ്യങ്ങളാണ് ഫോർ ബേഡാമിൽനിന്ന് നാട്ടുകാർക്ക് ലഭിച്ചത്. കൊരങ്ങിണി: മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയർപ്പിച്ചു മൂന്നാർ: കൊരങ്ങിണി കാട്ടുതീയില്‍ മരണമടഞ്ഞവര്‍ക്ക് മൂന്നാറില്‍ വിവിധ സംഘടനയുടെ നേതൃത്വത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മൂന്നാര്‍ വി.എസ്.എസ് ഹാളിൽ വിജയപുരം സോഷ്യല്‍ സര്‍വിസ് ഡയറക്ടര്‍ ഫാ. ഷിേൻറാ വേലീപറമ്പിലി​െൻറ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. തുടര്‍ന്ന് മൂന്നാര്‍ ടൗണിലൂടെ മൗനജാഥ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.