സോളാറിലെ വെളിപ്പെടുത്തലുമായി നിഷ ജോസ്​ ​െക. മാണിയുടെ പുസ്തകം

കോട്ടയം: സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണി എം.പിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയല്‍ക്കാരനാണെന്ന വെളിപ്പെടുത്തലുമായി ജോസ് കെ. മാണി എം.പിയുയുടെ ഭാര്യ നിഷ ജോസി​െൻറ പുസ്തകം. 'ദ അദര്‍ െസെഡ് ഓഫ് ദിസ് െലെഫ്' എന്ന പുസ്തകത്തിൽ ഇതടക്കം പുതിയ വിവാദങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവി​െൻറ മകൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും നിഷ പുസ്തകത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഇല്ല. അസുഖബാധിതനായ പിതാവിനെ സന്ദർശിച്ച് മടങ്ങുേമ്പാഴായിരുന്നു ഇത്. ബാര്‍ കോഴയുമായും സോളാര്‍ വിഷയവുമായും ബന്ധപ്പെട്ട് വീട്ടിലുണ്ടായ വിഷമങ്ങളും പുസ്തകത്തിലുണ്ട്. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവാണ് സോളാർ കേസിൽ ജോസ് കെ. മാണിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചത്. സരിതയെ അറിയാമോയെന്ന് കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ പറയുന്നു. ഒരു പ്രമുഖ നേതാവ് ഇതുസംബന്ധിച്ച് വാർത്തസമ്മേളനം നടത്തിയപ്പോൾ തങ്ങൾ ടി.വിക്ക് മുന്നിലായിരുന്നു. ഒരു വിധത്തിലാണ് ഇതിൽനിന്ന് മക്കളെ മാറ്റാനായത്. ദിവസങ്ങളോളം ടി.വി സ്വിച്ചോഫായിരുന്നു. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പും തൊങ്ങലും െവച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചുകഴിയുമ്പോള്‍ അവ കുരച്ച് ക്ഷീണിക്കും. എന്നാല്‍, ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടന്ന ചടങ്ങിൽ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇംഗ്ലീഷിലാണ് രചന. 59 അധ്യായങ്ങളുണ്ട്. ഡി.സി ബുക്ക്സാണ് പ്രസിദ്ധീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.