കോട്ടയം: കുമരകത്ത് ജനകീയ ടൂറിസത്തിന് പദ്ധതിയൊരുങ്ങുന്നു. വിദേശികൾക്കൊപ്പം തദ്ദേശീയരെക്കൂടി കുമരകത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതി ഏപ്രിൽ ഒന്നുമുതൽ മേയ് 31വരെയാണ് 'അവധിക്കൊയ്ത്ത് 'എന്ന പേരിൽ സംഘടിപ്പിക്കുന്നത്. കവണാറ്റിൻകര കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഞ്ച് ഏക്കർ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. ഇതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. സാധാരണക്കാരുെട കുമരകം യാത്ര പക്ഷിസങ്കേത സന്ദർശനത്തിൽ ഒതുങ്ങുകയാണ് പതിവ്. ഇതിന് മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ് ഗ്രാമീണടൂറിസത്തിെൻറ അടുത്ത പടിയായി നാട്ടുകാർക്കായി വിനോദസഞ്ചാരമേള സംഘടിപ്പിക്കുന്നതെന്ന് നദീപുനർസംയോജന പദ്ധതി കോഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ പറഞ്ഞു. വിനോദത്തിെനാപ്പം കൃഷി, ജലാശയസംരക്ഷണം എന്നീ ആശയങ്ങളും പ്രചരിപ്പിക്കും. ഇതിെൻറ ഭാഗമായി കുമരകത്തെ മുഴുവൻ തോടുകളും ആഴം കൂട്ടുന്ന ജോലികൾ ഉടൻ ആരംഭിക്കും. ഉൾനാടൻ തോടുകളിലൂടെ വള്ളങ്ങളിലൂടെയുള്ള യാത്രയും ഒരുക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പകൽ കുമരകത്ത് ചെലവിടാനാകും. റോഡിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ പകൽ വിശ്രമത്തിനായി ചെറിയ കുടിലുകൾ കെട്ടും. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നാടൻ രുചിമേളയും ഒരുക്കും. കരിമീൻ ഉൾപ്പെടെ കുട്ടനാടിെൻറ തനതുവിഭവങ്ങളും നാടൻ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാകും. പെഡൽ ബോട്ട് യാത്ര, കായൽ യാത്ര, നാടൻ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള കലാപരിപാടികൾ, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്. നെൽവയലിെൻറ ജീവിതചക്രം കാണാനുള്ള നെൽവയൽ യാത്രയും ഒരുക്കുന്നുണ്ട്. കൃഷി വിജ്ഞാനകേന്ദ്രം, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി, കുമരകം പഞ്ചായത്ത്, കൃഷി വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിൽ, ഉത്തരവാദിത്ത ടൂറിസം, കുടുംബശ്രീ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.