മദ്യനയം സമൂഹത്തിന് ദുരന്തം വിതക്കും -കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോട്ടയം: ഇടതു സർക്കാറിെൻറ പുതിയ മദ്യനയം പൊതുസമൂഹത്തിന് ദുരന്തം വിതക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. യഥേഷ്ടം മദ്യശാലകൾ എവിടെയും തുടങ്ങാനാവും വിധം രൂപവത്കരിച്ച നയം കടുത്ത ജനവഞ്ചനയാണ്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനത്തിെൻറ നഗ്നമായ ലംഘനവും അബ്കാരികളെ തലോടുന്ന നയമാണിത്. സർക്കാറിനും അബ്കാരികൾക്കും പണം സമ്പാദനത്തിനായി സാധാരണ ജനത്തെ കുരുതി കൊടുക്കുകയാണ്. ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിച്ചതും മദ്യശാലകളുടെ ദൂരപരിധി കുറച്ചതും ജനവിരുദ്ധമാണ്. നയത്തിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ചെയർമാൻ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷതവഹിച്ചു. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആൻറണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, െബനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ഷിബു കാച്ചപ്പള്ളി, ആൻറണി ജേക്കബ്, വൈ. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.