ഇടുക്കി: തൊടുപുഴക്കടുത്ത് കുടയത്തൂരിൽ പ്രവർത്തിക്കുന്ന ഗവ. എയ്ഡഡ് ലൂയി ബ്രെയിൽ സ്മാരക മാതൃക അന്ധവിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്ക് അഡ്മിഷന് കാഴ്ചയില്ലാത്ത കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചിനും പത്തിനും ഇടക്ക് പ്രായക്കാരായ പൂർണമായോ ഭാഗികമായോ കാഴ്ചയില്ലാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ അഡ്മിഷൻ നൽകും. സാധാരണ സ്കൂളിൽനിന്ന് ടി.സിയുമായി വരുന്ന കാഴ്ചക്കുറവുള്ള കുട്ടികൾക്ക് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പ്രവേശനം നൽകും. താമസസൗകര്യം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങിയവ സൗജന്യമായി നൽകും. കാഴ്ചയില്ലാത്ത കുട്ടികളുടെ രക്ഷിതാക്കൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ ഹെഡ്മാസ്റ്റർ, ലൂയി ബ്രെയിൽ മെമ്മോറിയൽ മോഡൽ സ്കൂൾ ഫോർ ദ ബ്ലൈൻഡ്, കുടയത്തൂർ പി.ഒ, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04862-253472, 9446787095.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.