തൊടുപുഴ: ഇടുക്കി ഉൾെപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടക്കുന്ന കേന്ദ്ര വനം വകുപ്പിെൻറ സർേവ നടപടികളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ നാഷനൽ ഫോറസ്റ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടതായി ജോയിസ് ജോർജ് എം.പി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ പുതുതായി രൂപവത്കരിച്ച കൺസൾട്ടേറ്റിവ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് എം.പി ഈ ആവശ്യമുന്നയിച്ചത്. ഇതേ തുടർന്ന് റിപ്പോർട്ട് നൽകാൻ വനം-പരിസ്ഥിതി സഹമന്ത്രി മഹേഷ് ശർമ ഡയറക്ടർക്ക് നിർേദശം നൽകി. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏലമലക്കാടുകൾ വനമാണെന്ന് പ്രചരിപ്പിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം ഉൾപ്പെടെ സർക്കാറിെൻറ വൻ പദ്ധതികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത് നിയന്ത്രിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ചർച്ചചെയ്യാൻ അടുത്ത യോഗത്തിെൻറ അജണ്ട നിശ്ചയിക്കണമെന്ന തെൻറ ആവശ്യം അംഗീകരിച്ചതായും എം.പി പറഞ്ഞു. സഹമന്ത്രി മഹേഷ് ശർമ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.