മലങ്കര കാത്തലിക് കൺ​െവൻഷൻ 18മുതൽ

പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിൽ 18മുതൽ 21വരെ സ​െൻറ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ മലങ്കര കാത്തലിക് കൺെവൻഷൻ നടക്കും. ഇതിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകീട്ട് നാലിന് ജപമാലയോടെ കൺെവൻഷൻ ആരംഭിക്കും. 4.30ന് രൂപത അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റത്തി​െൻറ കാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി. 5.30 ന് യൂഹാനോൻ മാർ ക്രിസോസറ്റം കൺെവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടിക്കാനം ഏൽ കാർമലോ ആശ്രമത്തിലെ ഫാ.സിബി ജോൺ ചാന്ദ്രോത്തി​െൻറ നേതൃത്വത്തിൽ ധ്യാനം. 19ന് ഉച്ചക്ക് രണ്ടിന് സൺഡേസ് കൂൾ വിദ്യാർഥികളുടെ സംഗമം രൂപത വികാരി മോൺ. ജോസഫ് കുരുമ്പിലേത്ത് ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ഗീവർഗീസ് പാലമൂട്ടിൽ തെക്കേതിൽ അധ്യക്ഷതവഹിക്കും. തുടർന്ന് പാറശാല രൂപത അധ്യക്ഷൻ തോമസ് മാർ യൗസേബിയോസി​െൻറ കാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി. 20 ഉച്ചക്ക് രണ്ടിന് എം.സി.വൈ.എം രൂപത സമിതിയുടെ നേതൃത്വത്തിൽ യുവജനസംഗമം ഡയറക്ടർ ഫാ. മാത്യു പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ജോബിൻ ഈനോസ് അധ്യക്ഷതവഹിക്കും. 21 ഉച്ചക്ക് രണ്ടിന് അൽമായ സംഗമം എം.സി.എ ഡയറക്ടർ ഫാ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ചെറിയാൻ ചെന്നീർക്കര അധ്യക്ഷത വഹിക്കും. നാലിന് ജപമാല. തുടർന്ന് സഭ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവയുടെ കാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോൺ തുണ്ടിയത്ത്, കത്തീഡ്രൽ വികാരി ഫാ.ഡോ.ആേൻറാ കണ്ണംകുളം, രൂപത പി.ആർ.ഒ ഫാ.ബോബി മലഞ്ചരുവിൽ, പബ്ലിസിറ്റി കൺവീനർ തോമസ് തുണ്ടിയത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.