ബസിനുനേരെ ബൈക്കിലെത്തിയവരുടെ കല്ലേറ്​; യാത്രക്കാരിക്ക്​ പരിക്ക്​

മാങ്കുളത്തി​െൻറ ഉൾമേഖലകളിൽ ചാരായവിൽപന വ്യാപകം മാങ്കുളം: ഗ്രാമപഞ്ചായത്തി​െൻറ ഉൾമേഖലകൾ കേന്ദ്രീകരിച്ച് ചാരായവിൽപന സജീവം. അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസം എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ചാരായം വാറ്റിയ ആളെ പിടികൂടിയിരുന്നു. അഞ്ചുലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് എക്സൈസ് സംഘം പിടിച്ചടുത്തത്. മൂന്നാർ സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമായ മാങ്കുളത്ത് അടുത്തിടെ പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നിരുന്നു. ഒരു എ.എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചുപേരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ, മിക്കപ്പോഴും ഇവരുടെ സേവനവും മാങ്കുളത്ത് ലഭിക്കുന്നില്ല. ഇതോടെയാണ് ചാരായവാറ്റ് സംഘങ്ങൾ വീണ്ടും തലപൊക്കാൻ കാരണമായത്. മാങ്കുളത്തിനുപുറത്ത് പ്രവർത്തിക്കുന്ന വിദേശമദ്യവിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി ഇരട്ടിയിലധികം വിലക്ക് മറിച്ചുവിറ്റായിരുന്നു വ്യാജമദ്യലോബി ആദ്യകാലങ്ങളിൽ ലാഭം കൊയ്തിരുന്നത്. െപാലീസി​െൻറയും എക്സൈസി​െൻറയും പരിശോധന കർശനമാക്കിയതോടെ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വനമേഖല കൂടുതലുള്ള മാങ്കുളം ഗ്രാമപഞ്ചായത്തി​െൻറ ആനക്കുളം, ആറാംമൈൽ, അമ്പതാംമൈൽ മേഖലകളിൽ വാറ്റുചാരായഉൽപാദനം സജീവമായത്. തദ്ദേശീയരായ ആവശ്യക്കാരെ കൂടാതെ മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളെയും ചാരായവിൽപനക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്. മാങ്കുളത്ത് ഉത്സവദിനം അടുക്കുന്ന സാഹചര്യത്തിൽ അവസരം മുതലാക്കി ചാരായമാഫിയ വലിയ രീതിയിൽ വിൽപനക്ക് കളമൊരുക്കുന്നതായാണ് വിവരം. മജ്‌ലിസുന്നൂര്‍ ഇന്ന് മുതലക്കോടം: മജ്‌ലിസുന്നൂര്‍ ആത്മീയസദസ്സ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആര്‍പ്പമറ്റത്ത് നടക്കും. അബ്ദുൽ കരീം മൗലവി അന്‍വരി നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.