മൂലമറ്റം: വൈദ്യുതി വകുപ്പിെൻറ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി പള്ളി നിർമിക്കുന്നതായി പരാതി. മൂലമറ്റം ഓൾ സെൻറ്സ് സി.എസ്.ഐ പള്ളി പുനർനിർമാണം നടത്തുന്നതിനിടെയാണ് ആരോപണം ഉയർന്നത്. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ കാഞ്ഞാർ പൊലീസിലും വില്ലേജ് ഒാഫിസിലും പരാതി നൽകി. റീസർവേ ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം പള്ളി പണി തുടങ്ങിയാൽ മതിയെന്ന ധാരണയിൽ പൊലീസ് നിർമാണം നിർത്തിെവക്കാൻ നിർദേശിച്ചു. ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂലമറ്റം: റോഡരികിൽ രണ്ട് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ. അറക്കുളം ഗവ. ആശുപത്രിക്കവലയിലാണ് ഇവ നാളുകളായി ഉപേക്ഷിച്ച നിലയിൽ കാണുന്നത്. ഒരെണ്ണം മൂന്നുമാസമായി ഇവിടെ കാണുന്നതായും മറ്റൊന്ന് രണ്ടാഴ്ചയിലേറെയായി കവലയിലുണ്ടെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.