കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസ് ജീപ്പ് തടഞ്ഞ ഭിന്നലിംഗക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കലവൂർ മാരാമംഗലം ആർ.വി നിവാസിൽ അനുശ്രീ(26), ആലപ്പുഴ ചേർത്തല മൂപ്പൻകോളനിയിൽ വിജിത് (23), പത്തനംതിട്ട മേലേപ്പെട്ടിപ്പുറം ചക്കാലയിൽ ഷിബു ബാബു (30) എന്നിവർക്കെതിരെയാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശനിയാഴ്‌ച വൈകീട്ട് 7.30ന് നാഗമ്പടം പനയക്കഴുപ്പിലായിരുന്നു സംഭവം. അനുശ്രീയും സുഹൃത്തുക്കളും മദ്യപിച്ച് ബഹളം വെക്കുന്നതായി അയൽവാസികൾ പൊലീസ് കൺട്രോൾറൂമിൽ വിവരം അറിയിച്ചു. തുടർന്ന് വെസ്റ്റ് എസ്.ഐ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. വനിത പൊലീസുകാർ ഒപ്പമില്ലാതിരുന്നതിനാൽ അനുശ്രീയെ പിടികൂടാതെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് ജീപ്പിൽ കയറ്റി. ഇതോടെ അക്രമാസക്തയായ അനുശ്രീ പൊലീസ് ജീപ്പ് തടഞ്ഞു. ഷിബു തെൻറ ഭർത്താവാണെന്നും ഇയാളെ പുറത്തു വിടണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് ജീപ്പിനു മുന്നിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. രണ്ടുപേരെയും ഇറക്കിവിടാതെ ജീപ്പ് വിടാൻ അനുവദിക്കില്ലെന്നായിരുന്നു ആവശ്യം. തുടർന്ന് പിങ്ക് പട്രോളിങ് സംഘത്തെയും വനിത പൊലീസ് സ്റ്റേഷനിലും അറിയിച്ചു. വനിത എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാരെത്തി അനുശ്രീയെ ജീപ്പിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയയാക്കി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് വാഹനം തടഞ്ഞതിനും കേസെടുത്തശേഷം മൂന്നുപേരെയും ജാമ്യത്തിൽ വിട്ടു. ഖുര്‍ആന്‍ പഠനം വ്യക്തിജീവിതത്തിന് കരുത്തേകുന്നു -ഷിഫാര്‍ മൗലവി േകാട്ടയം: ഖുര്‍ആന്‍ പഠനം വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന് കരുത്തേകുന്നുവെന്ന് താജ് ജുമാമസ്ജിദ് ഇമാം എ.പി. ഷിഫാര്‍ മൗലവി കൗസരി. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖല സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈതമല ജുമാമസ്ജിദ് ചീഫ് ഇമാം നിഷാദ് മൗലവി മന്നാനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.എം. ത്വഹ മൗലവി അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ കുഞ്ഞുമോന്‍ കെ. മേത്തര്‍, ബഷീര്‍ മൗലവി, താജ് ജുമാമസ്ജിദ് പരിപാലന സമിതി പ്രസിഡൻറ് അബ്ദുനാസർ എന്നിവർ സംസാരിച്ചു. പി.എസ്. ഹബീബുല്ല മൗലവി സ്വാഗതം പറഞ്ഞു. ഡി.കെ.എല്‍.എം മദ്റസ ഫെസ്റ്റ് സംസ്ഥാനതല മത്സരത്തില്‍ വിജയം നേടിയ അബ്ദുല്ല നവാസിനെ ചടങ്ങില്‍ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.