തൊടുപുഴ: ജില്ലയിലെ വിവിധ ആദിവാസി കോളനികളിലേക്കുള്ള റോഡ് തകർന്നതോടെ ചികിത്സയും അന്യമാകുന്നു. മിക്ക ആദിവാസിക്കുടികളിലേക്കും റോഡില്ല. തകർന്ന റോഡുള്ള ആദിവാസിക്കുടികളിലും രോഗം വന്നാൽ ചികിത്സക്കെത്തിക്കാൻ വളരെ ക്ലേശിക്കണം. കുടിയിലേക്കുള്ള റോഡ് തകർന്നതിനാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിൽ പ്രസവിക്കുകയും ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചതുമാണ് ഒടുവിലത്തെ സംഭവം. മാങ്കുളം ശേവരുകുടിയിലെ ട്രൈബൽ പ്രമോട്ടർ അഭിലാഷിെൻറ ഭാര്യയും അടിമാലി ഗ്രാമപഞ്ചായത്തിലെ പടിക്കപ്പുകുടി ആദിവാസി ഊരിലെ മുത്തയ്യ-പൊന്നമ്മ ദമ്പതികളുടെ മകളുമായ ശോഭനയാണ് (26) കഴിഞ്ഞദിവസം വൈകീട്ട് ജീപ്പിനുള്ളിൽ പ്രസവിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇരുമ്പുപാലം ടൗണിൽനിന്ന് പടിക്കപ്പ് ആദിവാസിക്കുടിയിലേക്കുള്ള മൂന്നര കിലോമീറ്ററോളം ഭാഗം പൂർണമായി തകർന്നതാണ് കൃത്യസമയത്ത് യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത്. ജില്ലയിലെ മിക്ക ആദിവാസി മേഖലകളിലേക്കുമുള്ള റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. കുടികളിൽനിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കാൻ ജീപ്പുകളെ ആശ്രയിക്കുകയോ കാൽനടയായി കൊണ്ടുവരികയോ ആണ് പോംവഴി. തകർന്ന റോഡിലൂടെ ജീപ്പിൽ വരുന്ന രോഗിയുടെ ആരോഗ്യനില വഷളാകും. നടന്ന് കൊണ്ടുവന്നാൽ ചികിത്സ ലഭിക്കാൻ വൈകുന്നതിനാൽ ജീവൻ രക്ഷിക്കാനാകില്ല എന്നതാണ് ഇപ്പോൾ 80 ശതമാനം കുടികളിലെയും സ്ഥിതി. ആദിവാസി മേഖലകളിൽ റോഡ് വികസനത്തിന് അനുവദിച്ച കോടികൾ പാഴായതാണ് തകരാൻ കാരണം. അഞ്ച് വർഷത്തിനിടെ നബാർഡ് മുഖേന 19.22 കോടി അനുവദിച്ചതാണ് മുഖ്യമായി പാഴായത്. പലപ്പോഴും റോഡ് നിർമാണം പ്രഖ്യാപനങ്ങളെത്തുന്നതല്ലാതെ ഒന്നും നടപ്പാകാറില്ല. മറയൂർ, മാങ്കുളം മേഖലകളിലെ മിക്ക ആദിവാസിക്കുടികളിലേക്കും ഗതാഗതയോഗ്യമായ റോഡുകളില്ല. പലരെയും ചുമലിലേറ്റിയും കസേരയിലിരുത്തിയുമാണ് പലപ്പോഴും വാഹനം വരുന്ന റോഡിലേക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിക്കുന്നത്. 250ഒാളം പേർ അധിവസിക്കുന്ന അടിമാലി-കൊരങ്ങാട്ടി റോഡ് നശിച്ചിട്ട് നാളുകളേറെയായി. പടിക്കപ്പ്-പെട്ടിമുടി റോഡ്, മച്ചിപ്ലാവ്-തലയൂരപ്പൻ കോളനി റോഡ് എന്നിവയും ഗതാഗതയോഗ്യമല്ലാതായി. നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന വാളറ-കുളമാങ്കുടി റോഡും തകർച്ചയിലാണ്. കുളമാങ്കുടിയിൽ അഞ്ചോളും കുടികളിലേക്ക് മാത്രെമ സഞ്ചാരയോഗ്യമായ ഗതാഗതമാർഗമുള്ളൂ. ഏറെ വിദൂരത്താണ് അടിമാലി-കുറത്തിക്കുടി റോഡ്. ഇളംബ്ലാശേരി മുതൽ വനമേഖലയിലൂടെ സഞ്ചരിക്കണം ഇവിടേക്കെത്താൻ. സംസ്ഥാന സർക്കാർ മലയോര ഹൈവേയിൽ ഉൾപ്പെടുത്തി റോഡ് വികസനം പ്രഖ്യാപിച്ചെങ്കിലും വനം വകുപ്പിെൻറ ഇടപെടൽ വെല്ലുവിളിയായി. മലയോര ഹൈവേയുടെ ഭാഗമായി കലുങ്കുകൾ സ്ഥാപിച്ചെങ്കിലും പൊളിച്ചുനീക്കി. കുറത്തിക്കുടി-മാങ്കുളം റോഡിൽ വനം വകുപ്പ് യാത്ര അനുമതി നിഷേധിച്ചതിനെതിരെയും പ്രതിഷേധം ശക്തമാണ്. േഡാക്ടർമാർ കുറവ്; വണ്ടിപ്പെരിയാർ ആശുപത്രിയിൽ രോഗികൾ വലയുന്നു വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ വലയുന്നു. കനത്ത ചൂടിനെത്തുടർന്ന് പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ദുരിതവും കൂടി. പെരിയാർ മേഖലയിലെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ഏക ആശ്രയമാണ് ഇൗ ആശുപത്രി. ആറ് ഡോക്ടർമാർ വേണ്ടിടത്ത് നാലുപേരെ മാത്രമാണ് നിയമിച്ചത്. ഇവരിൽ രണ്ടുപേർ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ദിനവും എഴുനൂറോളം പേരാണ് ഒ.പിയിൽ എത്തുന്നത്. വയോധികരും കുട്ടികളുമടക്കം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. പനി, ചുമ, ശ്വാസതടസ്സം, അലർജി, പ്രമേഹ രോഗം തുടങ്ങിയവക്കാണ് കൂടുതൽ പേരും ചികിത്സതേടുന്നത്. രോഗികളുടെ എണ്ണം വർധിച്ചതോടെ ഒ.പി ബ്ലോക്കിൽ ഇടുങ്ങിയ മുറിയിൽ ഏറെ പണിപ്പെട്ടാണ് ക്യൂനിൽക്കുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിെൻറ രണ്ടാം ബ്ലോക്ക് പണി പൂർത്തിയാക്കിയിട്ടും തുറന്നുനൽകിയില്ല. അഴുത ബ്ലോക്ക് പഞ്ചായത്തിനുകീഴിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്ന ആവശ്യവും വിവിധ മേഖലകളിൽനിന്ന് ഉയരുന്നുണ്ട്. കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയോടുചേർന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ, റോഡ് അപകടങ്ങൾ ഉണ്ടാകുമ്പോൾ രാത്രി കിലോമീറ്ററുകൾ അകലെ പീരുമേട് താലൂക്ക് ആശുപത്രിയാണ് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.