മനഃസാക്ഷിയില്ലാത്ത ഒാട്ടം

ചില നഗരങ്ങളിൽ യാത്രക്കാരുടെ ഹൃദയങ്ങളിലൂടെയാണ് ഒാേട്ടാകളുടെ ഒാട്ടം. എന്നാൽ, കോട്ടയത്ത് എത്തിയാൽ കാര്യങ്ങൾ റിവേഴ്സ് ഗിയറിലാകും. നഗരത്തിലെ ഭൂരിഭാഗം ഒാേട്ടാ ഡ്രൈവർമാരെക്കുറിച്ച് പറയാൻ പരാതികൾ മാത്രം. അമിതകൂലിയും കൈയേറ്റവും ഭീഷണി. അങ്ങനെ പരാതികളുടെ പട്ടിക തന്നെ യാത്രക്കാർ നിരത്തും. എന്നാൽ, ഇതിനു പരിഹാരം കാണേണ്ട അധികാരികൾ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മീറ്ററില്ലാതെ നഗരത്തിലൂടെ ഒാേട്ടാകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ഭരണാധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല. ഒാേട്ടാകൾക്ക് മീറ്റർ നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ആദ്യമെത്തുന്നത് വിവിധ തൊഴിലാളികൾ യൂനിയനുകളാണ്. അക്കാര്യത്തിൽ രാഷ്ട്രീയ വേർതിരിവുകളില്ല. രാജു നാരായണസ്വാമി, മിനി ആൻറണി, എ. അജിത് കുമാര്‍, സി.എ. ലത തുടങ്ങിയ കലക്ടർമാർ മീറ്റർ നിർബന്ധമാക്കാനുള്ള നീക്കം നടത്തിയെങ്കിലും തൊഴിലാളി യൂനിയനുകൾ ചെറുത്തുതോൽപിച്ച ചരിത്രമാണുള്ളത്. സർക്കാർ നിശ്ചയിച്ച മിനിമം കൂലിയായ 20 രൂപക്ക് ഭൂരിഭാഗവും ഒാട്ടം പോകാറില്ല. ചെറിയദൂരമാണെങ്കിൽപോലും 30 രൂപയാണ് നൽകേണ്ടത്. ഓട്ടോക്കാരുടെ 'അപ്രഖ്യാപിത നിരക്ക്' നൽകാത്ത യാത്രക്കാരന് കൈയേറ്റവും ഭീഷണിയുമാണ് കിട്ടുക. അമിതകൂലിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറുടെ വക ശകാരവും അസഭ്യവർഷവും ഏൽക്കേണ്ടിവരും. കൂലിയുമായി ബന്ധപ്പെട്ട് സ്ത്രീകടക്കമുള്ളവർക്കുനേരെ കൈയേറ്റത്തിന് മുതിർന്ന സംഭവങ്ങളും അനവധിയുണ്ട്. പലരും അധികസംസാരത്തിന് മുതിരാതെ ഒാേട്ടാക്കാർ പറയുന്ന പണവും നൽകി സ്ഥലംവിടുകയാണ്. നാക്കി​െൻറയും കൈയൂക്കി​െൻറയും ബലത്തിൽ ഒരുവിഭാഗം ഒാേട്ടാക്കാർ നടത്തുന്ന 'പകൽക്കൊള്ള' മുഴുവൻ ഓട്ടോ ഡ്രൈവർമാരുടെയും പേരിന് കളങ്കം ചാർത്തുന്നു. ഇന്ധനവില കൂടിയ സാഹചര്യത്തിൽ നിരക്ക് കൂട്ടുകയല്ലാതെ മറ്റുമാർഗമില്ലെന്നാണ് ഒാേട്ടാക്കാരുടെ പക്ഷം. എന്നാൽ, ഇതി​െൻറ പേരിൽ പിടിച്ചുപറിക്കുന്നുെവന്നാണ് യാത്രക്കാരുെട പരാതി. വാഹനപരിശോധന കർശനമാക്കുന്ന പൊലീസും മോേട്ടാർ വാഹനവകുപ്പും ഓട്ടോകളിലെ മീറ്ററുകളിലേക്ക് നോക്കാറില്ല. ഇത് ഇത്തരക്കാർക്ക് വളമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.