തോറ്റിട്ടുണ്ടേ, തോറ്റിട്ടുണ്ടേ, ജില്ല ഭരണകൂടത്തിന്​ തോറ്റചരിത്രം മാത്രം..(​ഒാ​േട്ടാ മീറ്ററിനു മുന്നിൽ)

ഒാേട്ടാ ഡ്രൈവർമാരുടെ വായിൽ തോന്നുന്ന നിരക്ക് എന്ന കോട്ടയത്തെ പതിവിൽനിന്ന് യാത്രക്കാർക്ക് 'കവചമേകാനാണ്' മീറ്റർ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പരാതികൾക്കും നിവേദനങ്ങൾക്കും ശേഷം ഏറ്റവുമൊടുവിൽ നഗര ഓട്ടോകൾക്ക് മീറ്റർ ഘടിപ്പിക്കാൻ 2016 നവംബറിലാണ് ജില്ല ഭരണകൂടം തീരുമാനം എടുത്തത്. തൊഴിലാളി സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഡിസംബർ 10ന് മുമ്പ് മീറ്ററുകൾ ഘടിപ്പിക്കണമെന്നായിരുന്നു ധാരണ. ഒട്ടുമിക്ക ഓട്ടോകളിലും മീറ്ററും ഘടിപ്പിച്ചു. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ഇതെല്ലാം 'നിലച്ചു'. തുടക്കത്തിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചെങ്കിലും ദിവസങ്ങൾക്കകം അതും നിലച്ചു. പിന്നെ എല്ലാം തോന്നിയത് പോലെയായി. മീറ്റർ പ്രവർത്തിക്കാത്തവർക്ക് തൊഴിലാളി ക്ഷേമമെന്ന പേരില്‍ യൂനിയനുകളും കാവല്‍ക്കാര്‍ എന്ന നിലയില്‍ പൊലീസുകാരും കുടപിടിച്ചതോടെ മീറ്റർ ഇട്ടുള്ള ഒാേട്ടാ യാത്ര സ്വപ്നമായി. കുടപിടിച്ചവരിൽ പലരും ഒാേട്ടാ ഉടമകളാണെന്നതാണ് മറ്റൊരു വസ്തുത. തോന്നിയ പോലെ ഓടി പണം തട്ടുന്നതിന് തടയിടാന്‍ ശ്രമിച്ച ജില്ല ഭരണകൂടം പലതവണ തോറ്റ് പിന്‍മാറി. രാജു നാരായണസ്വാമി, അജിത് കുമാര്‍, സി.എ. ലത എന്നിവരൊക്കെ ഓട്ടോകള്‍ക്ക് മീറ്റര്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ച കലക്ടര്‍മാരാണ്. കൊടിനിറവ്യത്യാസം മറന്ന് സംയുക്ത തൊഴിലാളി സമരവും പണിമുടക്കുമൊക്കെ നടത്തി വായടപ്പിച്ചു. അവര്‍ക്ക് ജീവിക്കാന്‍ ജനങ്ങളെ പിടിച്ചുപറിക്കുന്നത് അനസ്യൂതം തുടരുന്നു. പെര്‍മിറ്റ് നേടുമ്പോള്‍ വ്യവസ്ഥകളെല്ലാം പാലിക്കാമെന്ന് ഉറപ്പുനല്‍കുന്ന ഡ്രൈവര്‍മാര്‍ പിന്നീട് എല്ലാം മറക്കും. ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള അവകാശമുണ്ടെങ്കിലും മുന്നറിയിപ്പ് നല്‍കി വിട്ടയക്കാറാണ് പതിവ്. വാഹനപരിശോധനക്കെത്തുമ്പോള്‍ മീറ്റര്‍ വേണമെന്നതിനാല്‍ മിക്ക വണ്ടിയിലും ഘടിപ്പിക്കും. പിന്നീട് പ്രവര്‍ത്തനം 'നിലക്കു'കയാണ് പതിവ്. ഇതോടെ തോന്നിയ കൂലിയും വാങ്ങുമെന്നതാണ് സ്ഥിതി. എറണാകുളം ജില്ലയില്‍ മീറ്ററില്ലാത്തതും പ്രവര്‍ത്തിക്കാത്തതുമായ ഓട്ടോക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. കോട്ടയത്ത് അതില്ല. കോടതി പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കിയാലും ഓട്ടോകള്‍ ഓടുന്നുണ്ട്. പല ഒാേട്ടാ ഡ്രൈവർമാരും ഗുണ്ടകളാണെന്നും ആക്ഷേപമുണ്ട്. അതേസമയം, മീറ്റര്‍ പ്രകാരമുള്ള തുക വാങ്ങിയാല്‍ മുതലാകില്ലെന്നതാണ് ഡ്രൈവര്‍മാരുടെ വാദം. ഇന്ധന വിലവര്‍ധന, ഓട്ടോകളുടെ എണ്ണത്തിലുണ്ടായ വര്‍ധന, ഗതാഗതക്കുരുക്ക് എന്നിവമൂലം മീറ്റർ ചാർജുകൊണ്ട് മുതലാകില്ല. മിക്ക വീടുകളിലും ഇരുചക്രവാഹനങ്ങളോ കാറോ ഉണ്ട്. അതിനാല്‍ യാത്രക്കാര്‍ കുറവാണ്. ഒരിടത്തേക്ക് യാത്രക്കാരുമായി പോയാല്‍ മടക്കയാത്രക്ക് ആളെ കയറ്റാന്‍ കഴിയില്ല. നഗരസഭയോട് കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുെട്ടന്നും ഇവർ പറയുന്നു. മീറ്ററിന് 1500 രൂപ മുതലാണ് വില. മറ്റ് നടപടിക്ക് നഗരത്തില്‍നിന്ന് മാറി കാരാപ്പുഴയിലെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഓഫിസിലെത്തണം. തിരുനക്കരയില്‍നിന്ന് ഒരുകിലോമീറ്ററിലധികം ദൂരമുണ്ട്. ഒറ്റ സന്ദര്‍ശനത്തില്‍ കാര്യം നടക്കില്ല. ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന ദിവസമെത്തി വണ്ടിയോടിച്ച് കാണിക്കണം. തിരുവാതുക്കല്‍ കവലവരെ പോയിവരുമ്പോള്‍ മീറ്ററില്‍ നിശ്ചിത തുക രേഖപ്പെടുത്തിയിരിക്കണം. ഫീസായി 150 രൂപയും 30 രൂപ സീലിങ് ഫീസായും ഒടുക്കണം. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കണം. ഇതിന് ഭാരിച്ച ചെലവാണ് ഉണ്ടാകുന്നതെന്നും ഡ്രൈവർമാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.