കോട്ടയം: സംസ്ഥാനത്തെ അത്യുന്നതി പ്രദേശങ്ങളിലെ (ഹൈ ആൾട്ടിറ്റ്യൂട്ട് ഏരിയ) നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവക്കായി പ്രത്യേക നിയമനിർമാണത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇടുക്കിയിൽ മൂന്നാർ, പീരുമേട്, അടിമാലി, കോഴിക്കോട് തിരുവമ്പാടി, താമരശേരിയടക്കം അടുത്തിടെ കനത്ത മഴയിൽ ഉരുൾപൊട്ടലടക്കം വൻനാശം നേരിട്ട മുഴുവൻ സ്ഥലങ്ങളും സ്ഥാപനങ്ങളും പുതിയ നിയമത്തിെൻറ പരിധയിൽ വരും. ദുരന്തസാധ്യത കണക്കിലെടുത്ത് കർശന വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടാകും. തമിഴ്നാട് സർക്കാർ ഉൗട്ടി-കൊടൈക്കനാൽ മേഖലകൾക്കായി നടപ്പാക്കിയ നിയമത്തിെൻറ ചുവടുപിടിച്ചാണ് ഇവിടെയും നിർമാണങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതെന്നും ഇതിനായി പഞ്ചായത്ത് ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്നും റവന്യൂ വകുപ്പ് ഉന്നത വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തീരാജ് ആക്ടിൽ വരുത്തേണ്ട മാറ്റങ്ങൾക്കും രൂപംനൽകിയിട്ടുണ്ട്. പുതിയ നിയമനിർമാണത്തിെൻറ കരട് സർക്കാറിെൻറ പരിഗണനയിലാണ്. എത്രയും വേഗം നിയമ നിർമാണം പൂർത്തിയാക്കും. ഒരുമാസത്തിനകം നടപടികൾ പൂർത്തിയാവും. പുതിയ നിയമ നിർമാണം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പിെൻറയും പഞ്ചായത്തിെൻറയും അനുമതി ഇല്ലാതെ ഒരു നിർമാണ പ്രവർത്തനവും അനുവദിക്കില്ല. നിലവിൽ അപകടകരമായി കണ്ടെത്തുന്ന പ്രവൃത്തികൾ പൂർണമായും പൊളിച്ചുമാറ്റും. ഇത്തരത്തിലുള്ള നിരവധി സ്ഥാനപങ്ങളുടെ പട്ടികയും റവന്യൂ വകുപ്പ് തയാറാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിെൻറയും പഞ്ചായത്തിെൻറയും അനുമതി ഇല്ലാതെ മൂന്നാർ ഉൾപ്പെടുന്ന മേഖലകളിൽ ഒരു നിർമാണ പ്രവൃത്തികൾക്കും അനുമതി നൽകരുതെന്ന് ഹൈകോടതിയും ഉത്തരവിട്ടിരുന്നു. പുതിയ നിയമ നിർമാണത്തിന് ഇതും പ്രേരകമായെന്ന് റവന്യൂ അഡിഷനൽ ചീഫ്സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. നിലവിൽ നിലനിൽക്കുന്ന എല്ലാ സാേങ്കതിക തടസ്സങ്ങളും മാറ്റിക്കൊണ്ടാവും പുതിയ നിയമ നിർമാണമെന്നും അദ്ദേഹം അറിയിച്ചു. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.