വീണ്ടും ജലോത്സവക്കാലം; കുതിച്ച​ുപായാൻ കുമരകത്തെ ചൂണ്ടന്മാർ

കോട്ടയം: വീണ്ടും വിരുന്നെത്തുന്നു ജലോത്സവക്കാലം. ചമ്പക്കുളത്താറ്റിൽ വ്യാഴാഴ്ച നടക്കുന്ന മൂലം വള്ളംകളിയോടെ ഒാളപ്പരപ്പിലെ വേഗപ്പോരാട്ടങ്ങൾക്ക് തുടക്കമാകും. വേഗപ്പോരിൽ പെങ്കടുക്കാൻ കുമരകത്തെ ചൂണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബുകളും അന്തിമ തയാറെടുപ്പിലാണ്. ചമ്പക്കുളം മൂലം വള്ളംകളിയിൽ കുമരകത്തുനിന്ന‌് മൂന്ന് ചുണ്ടൻവള്ളങ്ങളാണ് മത്സരിക്കുന്നത്. ഇത്തവണ കേരള പൊലീസി​െൻറ ടീം ജലോത്സവമത്സരത്തിൽ എത്തുന്നുണ്ടെന്നത് മൂലം വള്ളംകളിയുടെ പ്രത്യേകത. കുമരകം ടൗൺ ബോട്ട് ക്ലബിനെ കഴിഞ്ഞ വർഷം പരിശീലിപ്പിച്ച സുനിൽ കൈനകരിയാണ് ഇക്കുറി കേരള പൊലീസി​െൻറ പരിശീലകനായ ലീഡിങ‌് ക്യാപ്റ്റൻ. കുമരകം ടൗൺ ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലും കുമരകത്തെ പ്രമുഖ ക്ലബുകളായ വേമ്പനാട് ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിലും കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് ശ്രീ വിനായകനിലുമാണ് ജലപ്പോരിന് എത്തുന്നത്. ജലമാമാങ്കത്തിന് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ രാജപ്രമുഖൻ ട്രോഫി കുമരകത്ത് എത്തിക്കാനാണ് മൂന്ന് ക്ലബുകളും പ്രയത്നിക്കുന്നത്. ബിനു അലക്സ് മനയത്ത് ക്യാപ്റ്റനായി കുമരകം ടൗൺ ബോട്ട് ക്ലബി​െൻറ ചെറുതന ചുണ്ടൻ, ജെഫി ഫെലിക്സ് നടുവിലേപ്പറമ്പൻ ക്യാപ്റ്റനായി കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബി​െൻറ ശ്രീ വിനായകൻ ചുണ്ടൻ, കുര്യൻ മണത്തറ ക്യാപ്റ്റനായി കുമരകം വേമ്പനാട് ബോട്ട് ക്ലബി​െൻറ നടുഭാഗം ചുണ്ടൻ എന്നീ ജല രാജാക്കന്മാരാണ് കുമരകത്തുനിന്ന് ചമ്പക്കുളത്ത് എത്തുന്നത്. നെഹ്റു ട്രോഫി നിരവധി തവണ കുമരകം കരയിലെത്തിയ കുമരകം ടൗൺ ബോട്ട‌് ക്ലബ് കടുത്ത പരിശീലനത്തിനൊടുവിലാണ് മത്സരത്തിനൊരുങ്ങുന്നത്. 20നും 25നുമിടയിൽ പ്രായമുള്ള നൂറോളം ചെറുപ്പക്കാരാണ് പരിശീലിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.