കെവിൻ വധം: അന്വേഷണ പുരോഗതി തേടി മനുഷ്യാവകാശ കമീഷൻ

കോട്ടയം: കെവിൻ വധക്കേസിൽ ദക്ഷിണമേഖല െഎ.ജിയോട് മനുഷ്യാവകാശ കമീഷൻ അന്വേഷണ പുരോഗതി തേടി. കോട്ടയത്ത് നടന്ന സിറ്റിങ്ങിൽ ഡി.ജി.പി നൽകിയ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അന്വേഷണത്തി​െൻറ മേൽനോട്ട ചുമതലയുള്ള ഐ.ജി വിജയ് സാഖറയോട് വിശദമായ റിപ്പോർട്ട് നൽകാൻ കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടത്. പ്രണയിച്ച് വിവാഹിതരായതി​െൻറ പേരിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കെവിൻ പി. ജോസഫിെന (24) തട്ടിെക്കാണ്ടുപോയി കൊലപ്പെടുത്തിയത്. കേസി​െൻറ പ്രാരംഭദിശയിൽ വീഴ്ചവരുത്തിയ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കൊച്ചി റേഞ്ച് െഎ.ജി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ഇൗ സാഹചര്യത്തിൽ അന്വേഷണ പുരോഗതിയെപ്പറ്റി വിശദീകരിക്കേണ്ടത് െഎ.ജിയാണെന്നും മനുഷ്യാവകാശ കമീഷന് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് കമീഷൻ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.