'മെസി നിനക്കായി എ​െൻറ ജീവൻ'- തിരിച്ചുവരാത്ത ഡിനുവി​െൻറ കുറിപ്പ്​

കോട്ടയം: 'മെസി നിനക്കായി എ​െൻറ ജീവൻ, ഞാൻ മരണത്തി​െൻറ ആഴങ്ങളിലേക്ക് പോകുന്നു' അർജൻറീനയുടെ കടുത്ത ആരാധകൻ ഡിനുവി​െൻറ മരണക്കുറിപ്പാണിത്. ഫുട്ബാൾ ഭ്രമത്തിലൂടെ ആറ്റിൽചാടി ജീവൻ നഷ്ടപ്പെടുത്തിയ ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി​െൻറ (30) കളിക്കമ്പത്തിനും ആരാധനക്കും അവസാനമായി. ഫുട്ബാൾ ആവേശം ജീവിതത്തി​െൻറ ഭാഗമാക്കിയ ഡിനു ചെറുപ്പം മുതല്‍ അർജൻറീനയുടെയും മെസിയുടെയും കടുത്ത ആരാധകനായിരുന്നു. അത് തെളിയിക്കുന്ന തരത്തിലെ കത്തിലെ വരികൾ ഇങ്ങനെ: 'എനിക്ക് ഇൗലോകത്ത് കാണാൻ ഒന്നും ബാക്കിയില്ല. മരണത്തി​െൻറ ആഴങ്ങളിലേക്ക് പോകുകയാണ്. എ​െൻറ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല'. െവള്ളിയാഴ്ച രാത്രി നടന്ന ക്രൊയേഷ്യ-അർജൻറീന മത്സരത്തിൽ അർജൻറീന (3-0) തോറ്റതോടെ ജീവനൊടുക്കാൻ എഴുതിയ കുറിപ്പിലും മെസിയോടും അർജൻറീനയോടുമുള്ള സ്നേഹം കൈവിട്ടില്ല. പി.എസ്.സിക്ക് പഠിച്ച ബുക്കുകളിലും നോട്ടുകൾക്കുമിടയിൽ മെസിയെക്കുറിച്ചുള്ള വാചകങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. മുറിയുടെ ഭിത്തിയുടെ പലഭാഗങ്ങളിലും മെസിയുടെ ഫോേട്ടാകളുമുണ്ട്. തോറ്റ കളിയിൽ അർജൻറീന ജയിക്കുമെന്നും െമസി ഗോളടിക്കുമെന്നും പറഞ്ഞാണ് കോട്ടയത്തെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോയത്. വഴിയിൽനിന്ന് അർജൻറീനയുടെ േജഴ്സിയും വാങ്ങിയിരുന്നുെവന്ന് സുഹൃത്തുക്കൾ പറയുന്നു. ഇഷ്ടപ്പെട്ട ടീമിലെ അംഗങ്ങൾ കളിക്കുന്ന ക്ലബ് ഫുട്ബാൾ മത്സരങ്ങൾ ഉൾപ്പെടെ പൂർണമായും ടി.വിയിൽ കാണുമായിരുന്നു. ഉപയോഗിച്ച ഫോണി​െൻറ കവറിലും മെസിയുടെ ചിത്രമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.