കോട്ടയം ഡിപ്പോയിൽ തച്ചങ്കരിയു​െട മിന്നൽ സന്ദർശനം

കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ മിന്നൽ സന്ദർശനം. ഞായറാഴ്ച ൈവകീട്ട് ഏഴോടെയാണ് തച്ചങ്കരി ജില്ല ആസ്ഥാനത്തെ ഡിപ്പോയിൽ എത്തിയത്. വിവിധ ഒാഫിസുകളിലെത്തിയ അദ്ദേഹം ജീവനക്കാരോടൊപ്പം സ്റ്റാൻഡും പരിസരങ്ങളും സന്ദർശിച്ചു. പുതിയ ഗാരേജ് നിർമാണപ്രവർത്തനങ്ങളും സ്റ്റാൻഡിനകത്തെ ടാറിങ്ങും കോൺക്രീറ്റിങ്ങും പൊട്ടിപ്പൊളിഞ്ഞത് അദ്ദേഹം നോക്കികണ്ടു. ഡിപ്പോയിൽ ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചു മനസ്സിലാക്കി. പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പും നൽകി. ഡിപ്പോയിലെ പമ്പിനോട് ചേർന്നുള്ള സർക്യൂട്ട് മിന്നലിൽ തകർന്നതും എം.ഡി പരിശോധിച്ചു. ഒരുമണിക്കൂറോളം ഡിപ്പോയിൽ ചെലവഴിച്ച അദ്ദേഹം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. പൂഞ്ഞാറിൽ എം.എൽ.എ എക്സലൻസ് അവാർഡ്ദാന ചടങ്ങിനുശേഷമാണ് അദ്ദേഹം കോട്ടയത്തേക്ക് എത്തിയത്. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.