തിരുവനന്തപുരം: സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ കൊള്ളപ്പലിശയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ സഹകരണവകുപ്പ് ആരംഭിക്കുന്ന മൈക്രോഫിനാൻസ് സംരംഭമായ 'മുറ്റത്തെ മുല്ല' ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുേരന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീട്ടുമുറ്റെത്തത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക‌് ലഘുവായ‌്പ നൽകുകയും ആഴ‌്ചതോറും ലഘു തവണകളിലൂടെ ഈടാക്കുകുകയും ചെയ്യുന്നതാണ‌് പദ്ധതി. പാലക്കാട‌് ജില്ലയിലാണ‌് ആദ്യം നടപ്പാക്കുന്നത‌്. മണ്ണാർക്കാട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ‌്ഘാടനം ചെയ്യും. വ്യവസ്ഥ ഇങ്ങനെ: ...................................................................... പ്രാഥമിക കാർഷികവായ‌്പ സംഘങ്ങൾ കുടുംബശ്രീയുമായി ചേർന്ന് പദ്ധതി നടപ്പാക്കും. 1000- 25,000 രൂപ വരെ ഒരാൾക്ക‌് വായ‌്പ. കൊള്ളപ്പലിശക്കാരിൽനിന്നെടുത്ത വായ‌്പ ഒറ്റത്തവണയായി അടച്ചുതീർക്കാനും വായ‌്പ ലഭ്യമാക്കും. പലിശ 12 ശതമാനം. ഒമ്പത‌് ശതമാനം പലിശ പ്രാഥമിക കാർഷിക ബാങ്കുകളിൽ അടയ്ക്കണം. ശേഷിക്കുന്ന പലിശവിഹിതം കുടുംബശ്രീ യൂനിറ്റുകൾക്കോ വായ‌്പ ഇടപാട‌് നടത്തുന്ന അംഗത്തിനോ തീരുമാനിക്കാം തിരിച്ചടവ‌് കാലാവധി പരമാവധി ഒരുവർഷം. 1000 രൂപ വായ‌്പ എടുത്ത ഒരാൾ ഒരുവർഷത്തിനകം തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച‌് ഒരോ വാർഡിലെയും ഒന്നു മുതൽ മൂന്നുവരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ‌് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ അംഗങ്ങൾ ആവശ്യക്കാരുടെ വീട്ടിലെത്തി വായ‌്പ നൽകും. ആഴ‌്ചതോറും വീടുകളിലെത്തി തിരിച്ചടവ‌് തുക സ്വീകരിക്കും. വായ‌്പ തിരിച്ചടവ‌് കുടുംബശ്രീ ഉറപ്പാക്കണം. ഇതിന‌് യൂനിറ്റുകൾ പ്രാഥമികകാർഷിക വായ‌്പസംഘങ്ങളുമായി കരാറിൽ ഏർപ്പെടണം. വായ്പക്കാരെൻറ തിരിച്ചടവ‌് മൂന്നുമാസത്തിലധികം മുടങ്ങിയാൽ അവരെ നേരിട്ട‌് പ്രാഥമിക സംഘത്തിെൻറ വായ‌്പക്കാരനാക്കും. കുടുംബശ്രീക്ക‌് ബാധ്യതയിൽനിന്ന് ഒഴിയാം. ഇത്തരം കേസുകൾ മൊത്തം വായ‌്പയുടെ 20 ശതമാനത്തിൽ കൂടിയാൽ കുടുംബശ്രീ യൂനിറ്റുകളുടെ വായ‌്പ പരിധി തുടർവർഷം പുതുക്കില്ല. പദ്ധതി നിരീക്ഷണത്തിന‌് സംഘംതലത്തിൽ പഞ്ചായത്ത‌് പ്രസിഡൻറ് ചെയർമാനായ സമിതി. ജില്ലതലത്തിൽ ജില്ല പഞ്ചായത്ത‌് പ്രസിഡൻറും സംസ്ഥാനതലത്തിൽ സഹകരണ മന്ത്രി ചെയർമാനുമായ സമിതികൾ. മനഃപൂർവം തിരിച്ചടവ‌് മുടക്കിയാൽ സംഘത്തിൽനിന്ന് മറ്റുവായ‌്പകളോ ആനുകൂല്യങ്ങളോ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.