കാത്തിരിപ്പ്​ വേണ്ട; പൊലീസിനെയും കാണേണ്ട

ജില്ലയിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഇനി മുതൽ ഒാൺലൈനിൽ തൊടുപുഴ: പൊലീസി​െൻറ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുള്ള നീണ്ടനാളത്തെ കാത്തിരിപ്പ് മറന്നേക്കൂ. ഇനിമുതല്‍ വെരിഫിക്കേഷ​െൻറ പേരില്‍ വീടുകളില്‍ പൊലീസും എത്തില്ല. ചുരുങ്ങിയത് നാലുദിവസത്തിനുള്ളില്‍ മൊബൈല്‍ ആപ്പ് വഴി പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂർത്തിയാക്കി ട്രയൽറൺ നടന്നു. അടുത്ത ആഴ്ചയോടെ ജില്ലയിൽ പദ്ധതി നടപ്പിൽവരും. ഇതിനായി ജില്ലയിലെ ഒാരോ പൊലീസ് സ്റ്റേഷനുകളിലെയും മൂന്ന് പൊലീസുകാർക്ക് വീതം പരിശീലനം നൽകി. മുമ്പ് പാസ്പോർട്ട് െവരിഫിക്കേഷനായി 30 ദിവസംവരെ സമയമെടുത്തിരുന്നു. അപേക്ഷകള്‍ വെരിഫിക്കേഷന് അയച്ചാലുടന്‍ അപേക്ഷകര്‍ക്ക് സൗജന്യമായി പൊലീസ് വിഭാഗത്തില്‍നിന്ന് എസ്.എം.എസ് അയക്കും. പരിശോധനക്ക് തയാറെടുക്കാന്‍ സാവകാശം ലഭിക്കാനാണിത്. ഈസമയത്ത് രേഖകള്‍ സഹിതം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് www.evip.keralapolice.gov.in വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍നമ്പര്‍ എൻറര്‍ ചെയ്ത് അപേക്ഷയുടെ തൽസ്ഥിതി അറിയാം. പരാതികള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താം. പാസ്‌പോര്‍ട്ട് സേവകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചയുടന്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്‌പെഷൽ ബ്രാഞ്ചില്‍നിന്ന് മൊബൈല്‍ ആപ്പ് വഴി ഫയലുകള്‍ നല്‍കും. അത് ഫീല്‍ഡ് പരിശോധന ഓഫിസര്‍മാര്‍ സ്ഥലത്തുപോയി ആപ്പ് വഴി പരിശോധന നടത്തി ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലഭിച്ച റിപ്പോര്‍ട്ട് അന്നുതന്നെ ജില്ല പൊലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് സമര്‍പ്പിക്കുന്നതോടെ പ്രക്രിയ പൂര്‍ത്തിയാകും. പദ്ധതിക്ക് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാകും നേതൃത്വം നൽകുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രിമിനലുകളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന നാഷനല്‍ ഡാറ്റബേസ് നവീകരിച്ചുകൊണ്ടാണ് കേന്ദ്രം പുതിയ സംവിധാനം നടപ്പാക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം പ്രോജക്ട് (സി.സി.ടി.എന്‍.എസ്) എന്ന സംവിധാനം വിദേശകാര്യ മന്ത്രാലയത്തി​െൻറ പാസ്‌പോര്‍ട്ട് വിഭാഗവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും. ഓരോ അന്വേഷണ ഏജന്‍സികള്‍ക്കും കുറ്റവാളികളെക്കുറിച്ചും അത് പെറ്റിക്കേസ് ആണെങ്കില്‍പോലും പോര്‍ട്ടലിലൂടെ എളുപ്പം അറിയാന്‍ കഴിയും. പാസ്‌പോര്‍ട്ട് ആവശ്യക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുക മാത്രമാണ് ഇനി പൊലീസി​െൻറ ജോലി. മാത്രമല്ല ഇനി മുതല്‍ രാജ്യത്തി​െൻറ എവിടെ നിന്ന് വേണമെങ്കിലും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സൗകര്യവും ഒാൺലൈൻ വഴി ലഭിക്കും. ഹൈറേഞ്ച് യാത്ര ഭീതിയിൽ അടിമാലി: ശക്തമായ മഴയിൽ വീഴാൻകാത്ത് മരങ്ങളും പാറകളും നിൽക്കുന്നതിനാൽ ഹൈറേഞ്ചിൽ യാത്ര ഭീതിജനകം. ഒരാഴ്ചയായി ദുർബലമായിരുന്ന കാലവർഷം വീണ്ടും ശക്തമായതോടെയാണ് ജനം ഭീതിയലായിരിക്കുന്നത്. ഈ കാലവർഷത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാത, നേര്യമംഗലം-ഇടുക്കി പാത, കല്ലാർ-മാങ്കുളം പാത എന്നിവിടങ്ങളിലായി നൂറിലേറെ വൻമരങ്ങളാണ് റോഡിലേക്ക് പതിച്ചത്. എറ്റവും ഒടുവിലായി നേര്യമംഗലത്ത് കൂറ്റൻ മരം ഒടിഞ്ഞുവീണ് ഗതാഗതതടസ്സമുണ്ടായി. ബുധനാഴ്ച പാംബ്ല ഭാഗത്ത് പാറ ഇടിഞ്ഞ് ഗതാഗതതടസ്സമുണ്ടായി. മാങ്കുളത്തേക്ക് പോകുന്ന റോഡിൽ മരം കടപുഴകി. മരം വീണ് ഉണ്ടായ ദുരന്തങ്ങളിൽ എറ്റവും കൂടുതൽ നഷ്ടമുണ്ടായത് വൈദ്യുതി വകുപ്പിനുമാണ്. ജില്ലയിൽ മാത്രം ഒരു കോടിയിലേറെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഈ മാസം മാത്രം ഉണ്ടായത്. റോഡുവക്കിൽ നിൽക്കുന്ന അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റാൻ സർക്കാറും ജില്ല ഭരണകൂടവും ആവർത്തിച്ച് വനംവകുപ്പിനോട് വ്യക്തമാക്കുന്നുണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടാകുന്നില്ല. നേര്യമംഗലം മുതൽ വാളറവരെ 323 മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി മൂന്ന് വർഷം മുമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ദേവികുളം ഡി.എഫ്.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർനടപടിക്കായി ഉന്നത വനംവകുപ്പ് ഓഫിസുകളിലേക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും റിപ്പോർട്ട് ചുവപ്പുനാടയിൽ കുരുങ്ങുകയാണ് ഉണ്ടായത്. ഇതിനു പുറമെ റോഡരികിലെ വലിയ പാറകളും ഏതുനിമിഷവും നിലംപതിക്കുമെന്ന നിലയിലാണ്. ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവുകൾ നടപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്ന നിസ്സംഗതയാണ് നിലവിലെ അവസ്ഥക്ക് പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു. ദുർബലമായ റോഡുകളിലുടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ റോഡി​െൻറയും നേര്യമംഗലം പാലത്തി​െൻറയും സുരക്ഷ അപകടാവസ്ഥയിലാക്കുന്നു. പാറ പൊട്ടിക്കുന്നതിന് ഹൈറേഞ്ചിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം ഇത്തരം വാഹനങ്ങളുടെ അമിത പ്രവാഹത്തിനു കാരണമായി തീരുന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ ഹൈറേഞ്ചിലെ റോഡുകളിൽ നിരവധിയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടിടത്ത് വലിയ പാറക്കൂട്ടങ്ങൾ ഇളകി താഴേക്ക് വീണു. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ശക്തമായ മഴ തുടർന്നാൽ ഈ ഭാഗത്തെ റോഡ് പൂർണമായും ഇടിയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചെറിയ മഴ പെയ്താൽപോലും മണ്ണിടിച്ചിലുണ്ടാകുന്നത്ര ദുർബലാവസ്ഥയിലുള്ള മണ്ണാണ് ഹൈറേഞ്ചിൽ ഭൂരിഭാഗവും. കൂടാതെ മഴക്കാലത്ത് മലമുകളിൽനിന്ന് കുത്തിയൊലിച്ചുവരുന്ന മഴവെള്ളപ്പാച്ചിലിൽ പാറക്കൂട്ടങ്ങൾ അടർന്നുവീഴുന്നത് പതിവാണ്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ താങ്ങാനുള്ള ശേഷിയൊന്നും ഹൈറേഞ്ചിന് ഇല്ലാത്തതിനാൽ ജനം ജാഗ്രതയോടെയാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.