ഗ്രീൻ ഡേ സെലിേബ്രഷൻ

നെടുങ്കണ്ടം: സെവൻത് ഡേ അഡ്വൻറിസ് യൂത്ത് മിനിസ്ട്രീസ് ആഭിമുഖ്യത്തിൽ നെടുങ്കണ്ടം എസ്.ഡി.എ സ്കൂളിൽ ഗ്രീൻ ഡേ ആഘോഷം നടന്നു. ഒരു വൃക്ഷം നടൂ, ഭൂമിയെ ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി 1000 വൃക്ഷത്തൈകൾ നടുന്നതി​െൻറ ഭാഗമായി നടന്ന ചടങ്ങ് എസ്.ഡി.എ ഇടുക്കി സെക്ഷൻ പ്രസിഡൻറ് മൈക്ക അരുൾദാസ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക അമ്മിണി ജേക്കബ് വൃക്ഷത്തൈ നടീൽ നിർവഹിച്ചു. ജില്ലയിൽ എസ്.ഡി.എ നേതൃത്വത്തിൽ 60ഓളം സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുവളർത്താനാണ് തീരുമാനം. വനനശീകരണം, അന്തരീക്ഷ മലിനീകരണം മുതലായവ മൂലം ഭൂമിയുടെ നിലനിൽപുതന്നെ അപകടത്തിലാകുന്ന സാഹചര്യത്തിൽ എസ്.ഡി.എ സമൂഹം മനുഷ്യ​െൻറയും ഭൂമിയുടെയും ജീവനുവേണ്ടി അക്ഷീണം പ്രവർത്തിക്കാൻ തയാറെടുക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അരുൾദാസ് അറിയിച്ചു. നെടുങ്കണ്ടം എസ്.ഡി.എ സ്കൂൾ പ്രൻസിപ്പൽ സാം ഡി. ജോസഫ്, പാസ്റ്റർമാരായ സജി, കുഞ്ഞുമോൻ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ജനവാസമേഖലയില്‍ മദ്യവില്‍പനശാല തുറക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ മൂന്നാർ: ജനവാസമേഖലയില്‍ വിദേശമദ്യ വിൽപനശാല തുറക്കാന്‍ നീക്കം തുടങ്ങിയതോടെ പ്രതിഷേധവുമായി സമീപവാസികൾ. മൂന്നാര്‍ നടയാര്‍ റോഡിലാണ് സര്‍ക്കാറി​െൻറ വിദേശമദ്യ വില്‍പനശാല തുറക്കാന്‍ ശ്രമം. നിരവധി വീടുകളും ഹോട്ടലുകളും ഉള്ള ഈ സ്ഥലത്ത് മദ്യശാല തുറക്കാന്‍ തീരുമാനിച്ചതോടെയാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. മുമ്പ് ഈ പരിസരത്ത് മദ്യ വില്‍പനശാല പ്രവര്‍ത്തിച്ചിരുന്നു. ഇവിടുത്തെ റോഡുകള്‍ക്ക് പൊതുവെ വീതി കുറവാണ്. അതിനാല്‍ മദ്യ വില്‍പനശാലയില്‍ എത്തുന്ന വാഹനങ്ങള്‍ വഴിയരികില്‍ നിര്‍ത്തി ഇടുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പരിസരത്തെ കാടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യമദ്യപാനവും സമീപവാസികള്‍ക്ക് ശല്യമായി തീര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായി. നാട്ടുകാര്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ മദ്യശാല ദേവികുളത്തേക്ക് മാറ്റുകയായിരുന്നു. വീടുകള്‍ക്ക് പുറമെ പ്രൊട്ടസ്റ്റൻറ് സഭ വിശ്വാസികൾ ഒത്തുകൂടുന്നതും മദ്യ വില്‍പനശാല തുറക്കാന്‍ തീരുമാനിച്ചിരിക്കുന്ന കെട്ടിടത്തിനു സമീപത്താണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍, വിശ്വാസികള്‍ ഒത്തുകൂടുന്ന ഒരു സ്ഥലം ദേവാലയമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബിവറേജസ് കോര്‍പറേഷന്‍. അതുകൊണ്ടുതന്നെ മദ്യശാലയില്‍നിന്ന് ദൂരപരിധിയുടെ വിഷയവും ഒഴിവാകുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പലതും ഒഴിവാക്കിയാണ് തിടുക്കത്തില്‍ മദ്യശാല തുറക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്നും ഇതിന് പഞ്ചായത്ത് കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്. മദ്യശാല തുറക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. സൗകര്യമില്ല; വട്ടവടയിലെ ആദിവാസിക്കുട്ടികൾ പഠനത്തിന് ബുദ്ധിമുട്ടുന്നു മൂന്നാർ: അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ വലഞ്ഞ് വട്ടവടയിലെ ആദിവാസിക്കുട്ടികൾ. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലുമില്ലാതെയാണ് കുട്ടികള്‍ ബുദ്ധിമുട്ടുന്നത്. സ്‌കൂളിലെത്തുന്ന കുടിവെള്ളംപോലും മലിനമാണ്. ചില ദിവസങ്ങളില്‍ വെള്ളത്തിന് ദുര്‍ഗന്ധവുമുണ്ടാകും. ചുറ്റുമതില്‍ നിര്‍മിക്കാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ സാമൂഹിക വിരുദ്ധര്‍ കൈയേറും. സ്‌കൂളിനോട് ചേര്‍ന്നുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​െൻറ സ്ഥിതിയാണ് ഏറെ പരിതാപകരം. ആവശ്യമായ കെട്ടിടങ്ങളുടെ അഭാവവും കുട്ടികളുടെ പഠനത്തിന് തിരിച്ചടിയാണ്. ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്തതിനാല്‍ ലാബ് മുറിയിലാണ് വിശ്രമം. കാലവര്‍ഷത്തില്‍ മുറി ചോര്‍ന്നൊലിച്ചതോടെ മുറിക്കുള്ളിലുണ്ടായിരുന്ന ബെഞ്ചുകളും മറ്റ് ഉപകരണങ്ങളും നശിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഇത്തരം സംഭവങ്ങള്‍ കാമറയിൽ പകര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികൾക്ക് ഉപയോഗിക്കാനായി മൂന്ന് ശുചിമുറി നിർമിച്ചെങ്കിലും അശാസ്ത്രീയ നിർമാണം മൂലം അത് വിദ്യാർഥികൾക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും ഇത് ഉപയോഗിക്കുന്നത് പൊതുജനങ്ങളാണ്. സ്വന്തമായി ക്വാര്‍ട്ടേഴ്സുകളോ മുറികളോ ഇല്ലാത്തതിനാൽ വിദൂരങ്ങളില്‍നിന്ന് എത്തുന്ന ജീവനക്കാരും താമസിക്കാൻ ബുദ്ധിമുട്ടുന്നു. വിവിധ ആദിവാസിക്കുടികളില്‍ നിന്നെത്തുന്ന കുട്ടികള്‍ യാത്രക്ലേശവും നേരിടുന്നുണ്ട്. അഞ്ചും ആറും കിലോമീറ്റുകള്‍ കാല്‍നടയായാണ് ഭൂരിഭാഗം വിദ്യാർഥികളും സ്‌കൂളിലെത്തുന്നത്. ജില്ലയിലെ പിന്നാക്കവിഭാഗത്തിൽപെട്ട കുട്ടികള്‍ പഠിക്കുന്ന വട്ടവടയിലെ സ്‌കൂളി​െൻറ ശോച്യാവസ്ഥ മാറ്റുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവരുടെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.