ലോക്​സഭ മണ്ഡലത്തിൽ പ്രതിനിധിയില്ലാത്ത സാഹചര്യം ഒഴിവാക്കാൻ നിയമനിർമാണം നടത്തണം -പി.സി. തോമസ്​

േകാട്ടയം: ലോക്‌സഭ മണ്ഡലത്തിൽ പ്രതിനിധിയില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ നിയമനിർമാണം നടത്തണമെന്ന് എൻ.ഡി.എ ദേശീയ നിർവാഹക സമിതി അംഗം പി.സി. തോമസ് വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ എം.പി ഇല്ലാതാകുന്നതോടെ ഫണ്ട് ലഭിക്കാതെ വരുന്നതിനപ്പുറം ജനങ്ങളുടെ നിര്‍ദേശങ്ങളും ചോദ്യങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കപ്പെടാതെ വരും. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ലോക്സഭയിൽ നീണ്ടനാൾ പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത് അനുവദിക്കാനാവില്ല. കോട്ടയം പാര്‍ലമ​െൻറ് മണ്ഡലത്തില്‍ ജനപ്രതിനിധി ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം പള്ളിപ്പുറത്തുകാവിനു സമീപം ജനകീയ സെല്‍ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ജെ. ബാബു, സ്റ്റീഫന്‍ ചാഴിക്കാടന്‍, ഡോ. ഗ്രേസമ്മ മാത്യു എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.