തൊടുപുഴ: കസ്‌തൂരിരംഗൻ, ഇ.എസ്.എ വിഷയത്തിൽ ജോയ്‌സ് ജോർജ് എം.പി നടത്തുന്ന കള്ളപ്രചാരണങ്ങളുടെ തുടർച്ചയാണ് 21 വില്ലേജുകൾ ഒഴിവാക്കിയെന്ന അറിയിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. രണ്ടുമാസം മുമ്പ് തന്നെ പരിസ്ഥിതിദുർബല പരിധിയിൽനിന്ന് വില്ലേജുകൾ ഒഴിവാക്കിയെന്ന് എം.പി മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഈ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ ഇ.എസ്.എ പരിധിയിൽനിന്ന് വില്ലേജുകളെ ഒഴിവാക്കിയെന്നാണ് ഇപ്പോൾ എം.പി പറയുന്നത്. മുമ്പ് പറഞ്ഞത് കളവായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതിനായി എം.പി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള എം.പിയുടെ ശ്രമം വിജയിക്കില്ല. പുതിയ ഭേദഗതി സമർപ്പിക്കുമ്പോൾ അതിെൻറ ആധികാരികത എത്ര മാത്രമെന്ന് വ്യക്തമാക്കണം. ഇതിന് മുമ്പും പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞ് ഇടതു സർക്കാർ സമർപ്പിച്ച എല്ലാ റിപ്പോർട്ടുകളും കേന്ദ്രം തള്ളിയിട്ടുണ്ട്. റിപ്പോർട്ടിൽ ആധികാരിക വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയാത്തതാണ് കാരണം. ഇ.എസ്.െഎ പ്രദേശങ്ങൾ വനമേഖല മാത്രമാക്കി അംഗീകരിച്ചെന്ന് പറഞ്ഞ് ജോയ്സ് ജോർജ് എം.പി കൊട്ടിഗ്ഘോഷിച്ചതിെൻറ പിറ്റേന്ന് തന്നെ ആ റിപ്പോർട്ട് കേന്ദ്രം നിഷ്കരുണം തള്ളുകയായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രണ്ടുമാസം കഴിഞ്ഞപ്പോൾ വീണ്ടും പുതിയ റിപ്പോർട്ടുമായി വന്നത് എത്രമാത്രം വിവരശേഖരണത്തിെൻറ അടിസ്ഥാനത്തിലാണെന്നതിൽ അവ്യക്തതയുണ്ട്. പഞ്ചായത്തുകൾ തയാറാക്കി നൽകിയ മാപ്പിെൻറ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സർക്കാർ ഉമ്മൻ വി. ഉമ്മൻ കമീഷൻ റിപ്പോർട്ട് തയാറാക്കി നൽകിയത്. ആധികാരികമായ ഈ റിപ്പോർട്ട് തള്ളിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തിെൻറ പേരിലാണ്. ഇപ്പോൾ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ട സമയത്ത് തട്ടിക്കൂട്ടി നൽകുന്ന റിപ്പോർട്ടുകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല. മുമ്പ് തള്ളിയ റിപ്പോർട്ടിൽ പല വില്ലേജുകളും പൂർണമായും ഇ.എസ്.എ പരിധിയിലായിരുന്നു നൽകിയത്. ഇപ്പോൾ പുതുതായി നൽകാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണം. യു.ഡി.എഫ് സർക്കാർ നിരവധി തവണ ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിച്ചിരുന്നു. ജനങ്ങളിൽനിന്ന് എന്തോ മറച്ചുവെക്കാനുള്ളതിനാലാണ് ഇ.എസ്.െഎ വിഷയത്തിൽ ഈ സർക്കാർ ഇതുവരെ യോഗം വിളിക്കാത്തതെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റി മൂന്നാർ: ടൗണിന് സമീപം അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി. മൂന്നാര്‍ ടൗണിന് സമീപം കെ.ഡി.എച്ച്.പി റീജനൽ ഓഫിസിന് സമീപവും പഞ്ചായത്ത് വിശ്രമകേന്ദ്രത്തിന് പിന്‍ഭാഗത്തുമുള്ള മരങ്ങളാണ് മുറിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. കെ.ഡി.എച്ച്.പി കമ്പനിയുടെ അധീനതയിലെ സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ കമ്പനി തന്നെയാണ് മുറിച്ചു മാറ്റിയത്. കൂറ്റന്‍ മരങ്ങള്‍ക്ക് താഴെ മണ്ണ് ഇളകിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ ഇതിനുസമീപം മണ്ണിടിഞ്ഞു വീണിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇതിനു താഴെയുള്ള വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കുകയും മരം വെട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നാര്‍ ടൗണിെൻറ പ്രവേശന ഭാഗത്ത് തണലൊരുക്കി നിന്നിരുന്ന മരങ്ങള്‍ നിലം പൊത്തിയ വിഷമത്തിനിടയിലും അപകടഭീഷണി ഒഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. മാര്യേജ് ബ്യൂറോ ഏജൻറ്സ് അസോസിയേഷൻ നെടുങ്കണ്ടം: വ്യാജ വിവാഹ ഏജൻസികൾക്കെതിരെയും ഏജൻറുമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ആർ. അയ്യപ്പൻകുട്ടി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ പി.പി. ഷാബു, ചാക്കോ ജോസഫ്, മീനാക്ഷി കൈപ്പള്ളി, കുര്യൻ ജോസഫ്, ബിന്ദു കുഞ്ഞൂഞ്ഞ്, രാധാമണി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.