തിരുവല്ല: നിരണം പഞ്ചായത്ത് എട്ടാം വാർഡിലെ വൈക്കത്തുശ്ശേരി പടി റോഡ് നിവാസികൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദുരിതം വിട്ടുമാറുന്നില്ല. വർഷത്തിൽ ആറുമാസം വെള്ളത്താൽ ചുറ്റപ്പെട്ട ജീവിതം നയിക്കുന്ന ഇവർക്ക് നടന്ന് പോകാനുള്ള ഒരു നല്ലവഴിപോലും ഇല്ല. മഴക്കാലം ആയാൽ നീന്തിവേണം മറുകരകടക്കാൻ. നാല് മീറ്റർ വീതിയുള്ള റോഡ് ഉണ്ടെങ്കിലും മഴക്കാലത്ത് ഒരാൾ ഉയരത്തിൽ വെള്ളം കയറും. ഈ റോഡിനെ ആശ്രയിച്ച് ഇരുപത്തിയഞ്ചോളം കുടുംബമാണ് കഴിയുന്നത്. ഇവരെല്ലാം ദുരിതത്തിലാണ്. നിരവധി സ്‌കൂൾ കുട്ടികൾ ഇവിടെയുണ്ട്. ഇവരെ പലപ്പോഴും മുതിർന്നവർ തോളിൽ ചുമന്നാണ് പ്രധാന റോഡിൽ എത്തിക്കുന്നത്. രാവിലെയും വൈകുന്നേരവും മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടുകയും തിരികെ കൊണ്ടുവരേണ്ട അവസ്ഥയുമാണുള്ളത്. ഒരു കിലോമീറ്ററോളം ദൂരമുള്ള ഈ റോഡിെൻറ സമാപന ഭാഗത്ത് പത്തിൽപരം കുടുംബങ്ങളുള്ള പട്ടിക ജാതി കോളനിയുണ്ട്. ഇവരും ദുരിതത്തിലാണ് കഴിയുന്നത്. കിണറുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി പോകുന്നതിനാൽ കിലോമീറ്ററുകളോളം നീന്തിപ്പോയി വേണം കുടിവെള്ളം കൊണ്ടുവരാൻ. ഭക്ഷണസാധനങ്ങൾ കൊണ്ടുവരാനും മണിക്കൂറുകൾ നീന്തേണ്ട അവസ്ഥയാണുള്ളത്. കാലവർഷത്തിൽ എന്തെങ്കിലും ദുരന്തം ഇവിടെ ഉണ്ടായാൽ പുറംലോകവുമായി പെട്ടെന്ന് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളപ്പൊക്ക സമയത്ത് മരണമോ മറ്റും സംഭവിച്ചാൽ സംസ്‌കരിക്കുന്നതിനോ പള്ളിയിൽ കൊണ്ടുപോകാനോ കഴിയില്ല. ജനങ്ങളുടെ ദുരിതം നിറഞ്ഞ ജീവിതം നിരവധി തവണ ജനപ്രതിനിധികളെ അറിയിച്ചിട്ടും ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല. ഇവിടേക്ക് പോകുന്ന റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്താൽ ദുരിതം പകുതി തീരും. അത് യാഥാർഥ്യമാക്കിയാൽ ഭയം കൂടാതെ കുട്ടികളെ സ്‌കൂളിൽ എങ്കിലും കൊണ്ടുപോകാൻ കഴിയും. നോര്‍ക്ക റൂട്ട്‌സ് ഫീസ് നിരക്ക് പുതുക്കി പത്തനംതിട്ട: നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡൻറിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവക്കുള്ള ഫീസ് ഈ മാസം 20 മുതല്‍ 315 രൂപയായി പുതുക്കി നിശ്ചയിച്ചു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. ഫോണ്‍: 18004253939, 0471 2333339. ആയുർവേദ-അലോപ്പതി-ഹോമിയോപ്പതി ക്യാമ്പുകൾ കോഴഞ്ചേരി: ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറുകോല്‍ ഗ്രാമപഞ്ചായത്തും ആയുര്‍വദ-അലോപ്പതി-ഹോമിയോപ്പതി വിഭാഗങ്ങളും സംയുക്തമായി മെഡിക്കൽ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. 18ന് കച്ചേരിപ്പടി വൈ.എം.സിഎയിലും 19ന് കാട്ടൂര്‍പേട്ട സബ് സെൻററിലും 22ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും 23ന് കീക്കൊഴൂര്‍ ഗവ. എൽ.പി സ്‌കൂളിലും 25ന് തിരുമുറ്റം കളരി വാര്‍ഡ് 16 അംഗൻവാടിയിലും 26ന് വയലത്തല സെൻറ് മേരീസ് പാരിഷ് ഹാളിലും 29ന് കുടിലുമുക്ക് സെൻറ് മേരീസ് പാരിഷ് ഹാളിലും നടക്കുമെന്ന് പഞ്ചായത്ത്് സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ കഫേ മന്ദിരത്തിന് കല്ലിട്ടു പന്തളം: നഗരസഭ കുടുബശ്രീ കഫേയുടെ മന്ദിര നിർമാണത്തിെൻറ കല്ലിടീൽ പന്തളം ടൗൺ ഡിവിഷൻ കൗൺസിലർ അഡ്വ. കെ.എസ്. ശിവകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. സതി, സി.ഡി.എസ് ചെയർപേഴ്സൺ എസ്. ശ്രീദേവി എന്നിവർ ചേർന്ന് ദീപം തെളിച്ചു. സി.ഡി.എസ് മെംബർ സെക്രട്ടറി ജോസഫ് തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. രാമൻ, കൗൺസിലർ കെ.ആർ. രവി, പൊതുപ്രവർത്തകരായ എൻ. സോമരാജൻ, വി. ശ്രീകുമാർ, സുരേഷ് ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.