പത്തനംതിട്ട: നഗരസഭയെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് നാലുവർഷം മുമ്പ് നഗരസഭ നിർമിച്ച വലഞ്ചുഴി ഇരുമ്പ് നടപ്പാലത്തിെൻറ നിർമാണത്തിലെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി. മുൻ നഗരസഭ ചെയർമാൻ, നിർമാണ കമ്പനി, നഗരസഭ എൻജിനീയർ എന്നിവർക്കെതിരെയാണ് പരാതി. നഗരസഭ പൊതുഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവഴിച്ചാണ് 2013 ഒക്ടോബറിൽ പാലത്തിെൻറ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്തത്. അന്നുമുതൽ നിർമാണത്തിലെ അഴിമതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പാലത്തിെൻറ പടവുകളിൽ വിള്ളൽ വീണത് ഇതുവരെയും പരിഹരിക്കാത്തത് പൊതുജനങ്ങൾക്ക് അപകടഭീഷണിയാണ്. പത്തനംതിട്ട സ്വദേശി ജിത്തു രഘുനാഥാണ് പരാതിക്കാരൻ. കെ.എസ്.ടി.എ സായാഹ്ന ധർണ പത്തനംതിട്ട: കലാകായിക പ്രവൃത്തിപരിചയ അധ്യാപകരുടെയും റിസോഴ്സ് അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറക്കാനുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ തീരുമാനത്തിനെതിരെ കെ.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സമഗ്ര ശിക്ഷാ അഭിയാനിലൂടെ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട തുകപോലും വകയിരുത്തിയിട്ടില്ല. എയിഡഡ് സ്കൂളുകൾക്ക് നൽകിവന്നിരുന്ന ടീച്ചേഴ്സ് ഗ്രാൻറ്, സ്കൂൾ ഗ്രാൻറ് അടക്കമുള്ളവ നൽകേണ്ടതില്ലെന്നാണ് നിർദേശം. പൊതുവിദ്യാഭ്യാസ മേഖലയിൽ വൻതോതിൽ മുന്നേറ്റമുണ്ടാക്കുന്ന കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മതിയായ തുക അനുവദിക്കണമെന്നും കെ.എസ്.ടി.എ ആവശ്യപ്പെട്ടു. ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് െക. ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.സി. പ്രസാദ്, കെ. ഷാജി സംസ്ഥാന കമ്മിറ്റി അംഗം സി.ടി. വിജയാനന്ദൻ ജില്ല സെക്രട്ടറി കെ.എൻ. ശ്രീകുമാർ, രാജൻ ഡി. ബോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.