നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷം

പത്തനംതിട്ട: ആത്മെചെതന്യത്തി​െൻറ നിറവിൽ മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്യാഴാഴ്ച രാത്രി ശവ്വാൽപിറ കണ്ടതോടെ മസ്ജിദുകളിൽ ചെറിയ പെരുന്നാളി​െൻറ വിളംബരമായി തക്ബീർ ധ്വനികൾ മുഴങ്ങി. വെള്ളിയാഴ്ച രാവിലെ ജില്ലയിലെ എല്ലാ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരത്തിനായി നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. ഇൗദ്ഗാഹുകളിൽ സ്ത്രീകൾക്കായി പ്രേത്യകം സൗകര്യം ഏർെപ്പടുത്തിയിരുന്നു. പുതുവസ്ത്രം അണിഞ്ഞ് പള്ളിയിലെത്തിയ ജനങ്ങൾ പെരുന്നാൾ നമസ്കാരത്തിലും പെങ്കടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ച് സൗഹൃദവും സാഹോദര്യവും പങ്കുവെച്ചാണ് മടങ്ങിയത്. പത്തനംതിട്ട ടൗൺ ജുമാമസ്ജിദിൽ അബ്ദുൽ ഷുക്കൂർ അൽഖാസിമിയും ആനപ്പാറ ഫിർദൗസിയ മസ്ജിദിൽ അബ്ദുൽ സമീഹ് മൗലവിയും വലഞ്ചുഴി മുസ്ലിം ജമാഅത്തിൽ ഹാമിദ്ഖാൻ ബാഖവിയും പാറൽ ശംസുൽ ഇസ്ലാം ജമാഅത്തിൽ മുഹമ്മദ് റിയാസ് മൗലവിയും കുലശേഖരപതി മുസ്ലിം ജമാഅത്തിൽ നിസാർ മൗലവിയും പെരിങ്ങമല മുസ്ലിം ജമാഅത്തിൽ മുഹമ്മദ് സാദിഖ് മൗലവിയും വല്ലന പഴയപള്ളിയിൽ ബഷീര്‍ കാസിനിയും വല്ലന പുത്തന്‍ പള്ളിയിൽ അബ്ദുൽ നാസര്‍ മൗലവിയും കാട്ടൂര്‍ പേട്ട പഴയപള്ളിയിൽ നജീബ് ബാഖവിയും കാട്ടൂര്‍ പേട്ട പുത്തന്‍പള്ളിയിൽ ഷെറീഫ് മൗലവിയും നാരങ്ങാനം ആലുങ്കല്‍ പള്ളിയിൽ അബ്ദുൽ റസാഖ് മൗലവിയും മങ്ങാരം മുസ്ലിം ജമാഅത്ത് പള്ളിയിൽ ഫൈസൽ മൗലവിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.