കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് ഗാലറികളിലും ഭൂകമ്പസാധ്യത മുൻകൂട്ടി കണ്ടെത്താനുള്ള സീസ്മിക് ആക്സിലറോ മീറ്റർ സ്ഥാപിക്കും. ശനിയാഴ്ച അണക്കെട്ടിലെ സന്ദർശനത്തിനു ശേഷം കുമളിയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യം തമിഴ്നാട് ഒൗദ്യോഗികമായി കേരളത്തെ അറിയിച്ചത്. ഉപകരണങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ഹൈദരാബാദിലെ നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥസംഘം അണക്കെട്ട് സന്ദർശിച്ചിരുന്നതായും തമിഴ്നാട് അറിയിച്ചു. പ്രധാന അണക്കെട്ടിലെ രണ്ട് ഗാലറികളിലായാണ് ഉപകരണങ്ങൾ സ്ഥാപിക്കുക. ഉപകരണങ്ങൾ വാങ്ങാൻ നടപടി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ബേബി ഡാമിെൻറ ബലപ്പെടുത്തൽ ജോലികൾക്ക് അനുമതി വേണമെന്ന് യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും ഇത് ഉന്നതാധികാര സമിതിയുടെ പരിഗണനക്ക് വിട്ടു. ചെയർമാൻ വി. രാജേഷിെൻറ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളായ ഷാജി പി. ഐസക്, പ്രസീദ്, സാം ഇർവിൻ, സുബ്രമണ്യം എന്നിവരാണ് അണക്കെട്ട് സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയത്. 127 അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. അടിയന്തര സാഹചര്യത്തിൽ ഇടുക്കിയിലേക്ക് ജലം തുറന്നുവിടാനുള്ള സാധ്യത ഉപസമിതി പരിശോധിച്ചു. സ്പിൽവേയിലെ ആറ് ഷട്ടറുകൾ ഉയർത്തി താഴ്ത്തിയായിരുന്നു പരിശോധന. ഗാലറി വഴിയുള്ള സീപ്പേജിെൻറ അളവ് മിനിറ്റിൽ 84.55 ലിറ്ററാണെന്ന് സമിതി വിലയിരുത്തി. ഈ മാസം 21ന് നടക്കാനിരിക്കുന്ന ഉന്നതാധികാര സമിതി സന്ദർശനത്തിന് മുന്നോടിയായാണ് ഉപസമിതിയുടെ അണക്കെട്ട് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.