ഒറ്റയാ​െൻറ മുന്നിൽപെട്ട യുവാക്കൾ തലനാരിഴക്ക്​ രക്ഷപ്പെട്ടു

ചിറ്റാർ: നടുറോഡിൽ നിന്ന ഒറ്റയാ​െൻറ മുന്നിൽനിന്ന് യുവാക്കൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 9.45ന് കട്ടച്ചിറയിൽനിന്ന് മണിയാർ വഴി പത്തനംതിട്ടയിലേക്ക് സ്കൂട്ടറിൽ പോയ കട്ടച്ചിറയിൽ നന്ദനം വീട്ടിൽ രതീഷ്, ഇലവുങ്കൽ വീട്ടിൽ രാജീവ്, പുത്തൻവീട്ടിൽ സന്തോഷ് എന്നിവരാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ വനത്തിലൂടെ ജോലിക്കുപോയ ഇവർ മണിയാർ തോട്ടാപ്പുരക്ക് സമീപത്തെ വളവിൽ റോഡിന് നടുവിൽ നിന്ന ആനയുടെ മുന്നിൽപെടുകയായിരുന്നു. ആനയെ കണ്ട് ഭയന്ന ഇവരുടെ സ്കൂട്ടർ നിയന്ത്രണംതെറ്റി റോഡിൽ വീണു. ശബ്ദംകേട്ട് ആന റോഡി​െൻറ മുകൾവശത്തേക്ക് മാറിയപ്പോൾ ഇവർ ഒാടി രക്ഷപ്പെടുകയായിരുന്നു. റോഡിൽ വീണ മൂന്നുപേർക്കും നിസ്സാര പരിക്കേറ്റു. മഴക്കാലമായതോടെ മണിയാർ-കട്ടച്ചിറ റോഡിൽ പകൽപോലും കാട്ടാന ഇറങ്ങുന്നുണ്ട്. സന്ധ്യയായാൽ ഈ വഴി റോഡിൽ നിറയെ ആനക്കൂട്ടമാണ്. കട്ടച്ചിറ, കുടപ്പന പ്രദേശെത്ത നിരവധിപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കട്ടച്ചിറ എൽ.പി, ഹൈസ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ സ്കൂളിലേക്ക് വരുന്നതും തിരികെ പോകുന്നതും ഈ വനപാതയിലൂടെയാണ്. മണിയാർ മുതൽ കട്ടച്ചിറ വരെ ഒമ്പത് കിലോമീറ്റർ റോഡ് വനത്തിലൂടെയാണ്. പകൽ നിരവധിയാളുകളാണ് ഇതുവഴി കാൽനടയായും വാഹനത്തിലും സഞ്ചരിക്കുന്നത്. വനത്തിലൂടെയുള്ള റോഡ് തകർന്നതിനാൽ വേഗത്തിൽ ഇതുവഴി യാത്ര ചെയ്യാനും കഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.