തൊടുപുഴ: സംസ്ഥാനത്ത് കൂടിയ ഉരുൾപൊട്ടൽ സാധ്യത 10 താലൂക്കുകളിലെന്ന് റിപ്പോർട്ട്. മിതസാധ്യത പട്ടികയിൽ 25 താലൂക്കുകളുമുണ്ട്. 2016ലെ ദുരന്തനിവാരണ ആസൂത്രണ രേഖയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ. ഇടുക്കിയിലും പാലക്കാട്ടുമാണ് അപകടസാധ്യത ഏറെയുള്ള ദുർബല മേഖലകളെന്നാണ് അതോറിട്ടിയുടെ സർവേ. പട്ടികയിൽ ഉൾപ്പെട്ട പലയിടത്തും ഇൗ വർഷം ഇതിനോടകം ഉരുൾപൊട്ടലുണ്ടായി. സംസ്ഥാനത്ത് 5607 ച.കി.മീ. പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് ആസൂത്രണ രേഖയിൽ പറയുന്നത്. കേരളത്തിെൻറ മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം വരുമിത്. കനത്ത മഴ തുടരവെ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിൽ അതിജാഗ്രതക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഇതേ തുടർന്ന് സാധ്യത കൂടിയിടങ്ങളിൽ റെഡ് അലർട്ടും കുറഞ്ഞ പ്രദേശങ്ങളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചുകഴിഞ്ഞു ജില്ല ഭരണകൂടങ്ങൾ. സംസ്ഥാനത്ത് 50 വർഷത്തിനിടെ 84 വലിയ ഉരുൾപൊട്ടലുകളുണ്ടായി. 295 പേരാണ് ഇതേ തുടർന്ന് മണ്ണിനടിയിൽ പിടഞ്ഞു മരിച്ചത്. ഇടുക്കി ജില്ലയിൽ ഭൂരിഭാഗം വില്ലേജുകളും ഉരുൾപൊട്ടൽ സാധ്യത മേഖലയിലാണ്. കേരളത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യത കണക്കാക്കുന്ന ജില്ലകളിൽ മുന്നിലാണ് ഇടുക്കി. കനത്ത വേനൽ മഴയിൽതന്നെ ഇക്കുറി ഇടുക്കിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. വരുംദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം മുൻകരുതൽ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് കരിഞ്ചോല ദുരന്ത പശ്ചാത്തലത്തിൽ നടപടികൾ കൂടുതൽ കർശനമാക്കി ഒാറഞ്ച് അലർട്ട് പ്രഖ്യാപനം. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.