തിരുവനന്തപുരം: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗം ജോർജ് ഇളംപ്ലാക്കാടിെൻറ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയും എൻ.സി.പി പത്തനംതിട്ട ജില്ല പ്രസിഡൻറുമായ മാത്യു ജോർജ് വിചാരണക്ക് ഹാജരാകാത്തതിന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ 2000 രൂപ പിഴ ചുമത്തി. കഴിഞ്ഞ മാർച്ച് 20ന് ഹാജരാകാൻ കമീഷൻ നോട്ടീസ് നൽകിയിരുന്നു. അന്ന് ഹാജരാകാത്തതിനാൽ കേസ് ഏപ്രിൽ 24 ലേക്ക് മാറ്റി. എന്നാൽ, ആ ദിവസവും ഹാജരാകാത്ത സാഹചര്യത്തിൽ മേയ് 16ന് നേരിെട്ടത്തി വീഴ്ചക്ക് കാരണം ബോധിപ്പിക്കാൻ നിർദേശിച്ചു. ഇതിന് വക്കീൽ മുഖാന്തരം സമയം നീട്ടി ആവശ്യപ്പെട്ടതനുസരിച്ച് മേയ് 30ന് ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടു. എന്നാൽ, വീണ്ടും സമയം ആവശ്യപ്പെടുകയാണുണ്ടായത്. ജൂൺ 13ന് ഹാജരാകാൻ അവസരം നൽകിയെങ്കിലും മാത്യു ജോർജ് എത്തിയില്ല. ഇതേതുടർന്നാണ് പിഴ ചുമത്തിയത്. ജൂൺ 22ന് പിഴ ഒടുക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.