ബൈക്ക് മോഷ്​ടാവിനെ പിടികൂടി

മൂലമറ്റം: കാഞ്ഞാർ കൂവപ്പള്ളി കവലയിൽ കുന്നേപ്പറമ്പിൽ ബിജുവി​െൻറ റോയൽ എൻഫീൽഡ് ബൈക്ക് മോഷ്ടിച്ച ഏലപ്പാറ പള്ളശേരിൽ അജിൽ കൃഷ്ണനെ (24) കാഞ്ഞാർ പൊലീസ് പിടികൂടി. കൂട്ടാളിയായ ചാലക്കുടി സ്വദേശി ശ്രീജിത്തിനെ പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്. റൂഫ് വർക്കാണ് ഇവരുടെ തൊഴിൽ. കാഞ്ഞാർ, ശരംകുത്തി, മങ്കൊമ്പുകാവ് എന്നീ അമ്പലങ്ങളിലെ മോഷണവും ഇവരാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.