അടിമാലി: ആന്ധ്ര, ഒഡിഷ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഇടുക്കിയില്‍നിന്നുള്ളവര്‍ ഹഷീഷ് ഫാക്ടറികള്‍ നടത്തുന്നതായി കണ്ടെത്തി. മവോയിസ്റ്റുകളുടെ സഹകരണത്തോടെയാണ് ഇതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിറ്റ് കിട്ടുന്ന പണത്തിെൻറ ഒരു വിഹിതം മാവോയിസ്റ്റുകൾക്ക് നൽകിയാണ് അവിടെ സുഗമമായി ഫാക്ടറി പ്രവർത്തനമെന്ന് തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ടി. അനില്‍കുമാര്‍ അറിയിച്ചു. അടിമാലി സ്വദേശിക്ക് ഒഡിഷയില്‍ ഓയില്‍ ഫാക്ടറി സ്വന്തമായുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കഞ്ചാവ് കൃഷിക്കാരും വിൽപനക്കാരുമായിരുന്ന മുപ്പതിലധികം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഏതാനും മാസം മുമ്പ് സായുധ പൊലീസ് സംഘത്തിെൻറ സഹായത്തോടെ പരിശോധന നടത്തി ടൺ കണക്കിന് ഹഷീഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം കണ്ടെത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുണ്ടായി. ഒരുമാസത്തിനിടെ കേരളത്തില്‍ 65 കിലോ ഹഷീഷ് ഓയില്‍ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പാലക്കാട് -35 കിലോ, തിരുവനന്തപുരത്ത് രണ്ടു കേസുകളിലായി 17 കിലോ, 10.202 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ഹഷീഷ് സംസ്‌കരണ കേന്ദ്രം ഇടുക്കിയാണെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കഞ്ചാവ്-ഹഷീഷ് ഓയിൽ എത്തുന്നത് കൂടുതലും ഇടുക്കിയിൽനിന്നാണ്. തമിഴ്നാട്ടിൽനിന്ന് വാങ്ങിയടക്കം വിൽപന നടത്തുന്ന മൊത്തവ്യാപാരി ഒരാള്‍ തന്നെയെന്നും കണ്ടെത്തി. മാവോയിസ്റ്റുകളുടെ സഹായത്തോടെയാണ് ഇൗ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹഷീഷ് ഒായിൽ കേസിൽ മുൻ എസ്.െഎ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.