കോട്ടയം: പുതിയ സാമ്പത്തികവർഷത്തിൽ കോട്ടയം ജില്ലയെ പദ്ധതി നിർവഹണത്തിൽ മുന്നിലെത്തിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി പടിയിറങ്ങി. ജില്ല ആസൂത്രണസമിതി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിെൻറ അധ്യക്ഷതയിൽ ചേർന്ന അവസാന സമിതി യോഗമായിരുന്നു ബുധനാഴ്ചത്തേത്. വയനാടിന് (18.22) പിന്നാലെ 11.34 കോടി പദ്ധതിത്തുക ചെലവിട്ട് ജില്ല ഈ സാമ്പത്തികവർഷം രണ്ടാം സ്ഥാനത്തെത്തിയതായി സക്കറിയാസ് കുതിരവേലി പറഞ്ഞു. ക്ഷീരവർധിനി പദ്ധതി, ഏബിൾ കോട്ടയം പദ്ധതി, ഉണർവ്, സ്കൂളുകളിലെ ജൈവ പച്ചക്കറി കൃഷി എന്നിവ വിജയകരമായി നടപ്പാക്കി. ഓരോ ഡിവിഷനിലും ഒരു സ്ത്രീ സൗഹൃദ ടോയ്ലറ്റ് എന്ന നിർദേശത്തിന് അംഗീകാരമായി. സ്ത്രീ സൗഹൃദ ജില്ലയാക്കാൻ ജൻഡർ പാർക്കിന് സ്ഥലം കണ്ടെത്തി. സ്വന്തം സ്ഥലമുള്ള എല്ലാ അംഗൻവാടികൾക്കും കെട്ടിടത്തിന് തുക വകയിരുത്തി. സമ്പൂർണ പത്താംതരം തുല്യത ജില്ലയായി. സമ്പൂർണ മാലിന്യമുക്ത ജില്ല എന്ന സ്വപ്നത്തിന് മീനച്ചിലാർ-മീനന്തലയാർ-കൊടൂരാർ സംയോജന പദ്ധതിയിലൂടെ തുടക്കമിടാനായെന്നും അദ്ദേഹം പറഞ്ഞു. രണ്ടരവർഷം പൂർത്തിയാക്കിയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യനും ബുധനാഴ്ച രാജിവെച്ചു. ആസൂത്രണ സമിതി യോഗത്തിൽ കലക്ടർ ബി.എസ്. തിരുമേനി, പ്ലാനിങ് ഓഫിസർ ടെസ് പി. മാത്യു, സമിതി അംഗങ്ങളായ ബെറ്റി റോയ്, സണ്ണി പാമ്പാടി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കല മങ്ങാട്ട്, ശോഭ, കെ. രാജേഷ്, സമിതി നോമിനി എം.പി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.