മഴയില്‍ മണ്ണിടിഞ്ഞ് രണ്ട് വീടിന്​ നാശം

ഈരാറ്റുപേട്ട: തലനാട് ഗ്രാമപഞ്ചായത്തിലെ ചൊവ്വൂര്‍, കാളക്കൂട് പ്രദേശങ്ങളില്‍ . കൃഷികളും നശിച്ചു. പേഴുംകാട്ടില്‍ മേരിക്കുട്ടി ജോബ്, കാളക്കൂട് ആലപ്പാട്ട് സജി എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് വീടി​െൻറയും മുറ്റം ഇടിഞ്ഞു. വീടുകൾക്ക് പലയിടത്തും വിള്ളലുണ്ടായി. നിലം പൊത്താവുന്ന അവസ്ഥയുമാണ്. കോണിക്കുന്നേല്‍ ബിനോയിയുടെ കൃഷി പൂര്‍ണമായി നശിച്ചു. സംരക്ഷണഭിത്തി തകര്‍ന്ന് അടുക്കം മേലടുക്കം റോഡ് അപകടാവസ്ഥയിലായി. പഞ്ചായത്ത് പ്രസിഡൻറ് സതി വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണിബായി ഉണ്ണികൃഷ്ണന്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബൈക്കിലെത്തി മാല മോഷ്ടിച്ചു; പിടിവലിയില്‍ സ്ത്രീക്ക് പരിക്ക് ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ മാവടിക്ക് സമീപം ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ മാല മോഷ്ടിച്ചു. മാല പറിക്കാൻ പിടിച്ചുവലിച്ചതോടെ നിലത്തുവീണ് മാവടി മലമേല്‍ വാളിയാങ്കല്‍ മിനി തോമസിന് പരിക്കേറ്റു. രണ്ട് പവൻ മാലയാണ് നഷ്‌ടപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തീക്കോയി സഹകരണബാങ്കില്‍ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മിനി വൈകീട്ട് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം. ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ടുപേർ മാല കവരുകയായിരുന്നു. ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.