കോട്ടയം: നാഗമ്പടം എൽ.ഐ.സി ഓഫിസിന് സമീപം റോഡ് പുറേമ്പാക്കിൽ സൂക്ഷിച്ച ശിൽപങ്ങൾ റോഡ് നിർമാണകരാറുകാരൻ നശിപ്പിച്ചെന്ന് പരാതി. വേരുകൾ ഉപയോഗിച്ച് ശിൽപങ്ങൾ നിർമിക്കുന്ന മല്ലപ്പള്ളി ഏഴുമറ്റൂർ ചാലപ്പള്ളി പാരൂക്കുഴി വിജയനാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ടാർപോളിൻ ഉപയോഗിച്ച് മൂടിവെച്ചിരുന്ന 23 ശിൽപമാണ് നശിപ്പിച്ചത്. ഒഡിഷ മുഖ്യമന്ത്രിക്കും ഭൂട്ടാൻ രാജാവിനും സമ്മാനിക്കാനുള്ള കസേരയും നശിപ്പിച്ചതിലുണ്ടെന്ന് വിജയൻ പറയുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. നാഗമ്പടത്തെ റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കാൻ തെൻറ സാധനസാമഗ്രികൾ കരാറുകാരുമായി സംസാരിച്ച് വണിജ്യനികുതി ഓഫിസിന് സമീപം മാറ്റിവെച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച എറണാകുളത്ത് ആശുപത്രിയിലുള്ള ഭാര്യയുടെ അടുത്ത് പോയ സമയത്ത് എക്സ്കവേറ്റർ കൊണ്ടുവന്ന് സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വിജയൻ പറയുന്നു. 2016 മുതൽ വിജയൻ നാഗമ്പടത്ത് കെ.ആർ ബേക്കറിക്ക് സമീപം റോഡരികിൽ കരകൗശല ഉൽപന്നങ്ങൾ നിർമിച്ച് വിൽക്കുന്നുണ്ട്. സഹകരണസംഘങ്ങൾക്ക് ഡീ ഫൈബറിങ് മിൽ, സോളാർ പാനൽ: പദ്ധതി ഉദ്ഘാടനം നാളെ കോട്ടയം: കയർ വ്യവസായ സഹകരണ സംഘങ്ങൾക്ക് ഡീ ഫൈബറിങ് മിൽ, സോളാർ പാനൽ എന്നിവ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച വൈക്കത്ത് നടക്കും. വൈകീട്ട് മൂന്നിന് ആശ്രമം സ്കൂൾ മൈതാനത്ത് ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. കയർ വകുപ്പ് സെക്രട്ടറി മിനി ആൻറണി റിപ്പോർട്ട് അവതരിപ്പിക്കും. കേരളത്തിലെ കയർ വ്യവസായം തമിഴ്നാട്ടിൽനിന്ന് എത്തുന്ന ചകിരിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ചകിരി മില്ലുകൾ സ്ഥാപിക്കുന്നത്. തനത് സാങ്കേതികവിദ്യയിൽ നിർമിച്ച യന്ത്രം സർക്കാർ കയർ മെഷിനറി ഫാക്ടറി നിർമിച്ചുനൽകും. ഉണ്ടാക്കുന്ന ചകിരി കയർഫെഡും വാങ്ങും. പ്രതിദിനം 8000 തൊണ്ട് തല്ലാവുന്ന 20 എച്ച്.പി ഡീ ഫൈബറിങ് യന്ത്രങ്ങളാണ് സ്ഥാപിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽനിന്ന് 30-32 രൂപക്ക് എത്തിക്കുന്ന ചകിരി 17-18 രൂപക്ക് ഉൽപാദിപ്പിക്കാൻ കഴിയും. ഒരുയന്ത്രം അഞ്ചു പേർക്ക് തൊഴിലവസരം നൽകും. കയർ സഹകരണ സംഘങ്ങളിലെ ഇലക്ട്രോണിക് റാട്ടുകൾക്ക് വൈദ്യുതി തടസ്സം പ്രശ്നമാകാതിരിക്കാനാണ് അനർട്ടിെൻറ സഹായത്തോടെ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ.കെ ഗണേശൻ, കയർ മെഷിനറി ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, കെ.എസ്.സി.എം.എം.സി എം.ഡി പി.വി. ശശീന്ദ്രൻ, േപ്രാജക്ട് ഓഫിസർ എസ്. സുധാവർമ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.