വാഴൂർ: മദ്യലഹരിയിൽ ഒരുസംഘം കെ.എസ്.ഇ.ബി വാഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ചതായി പരാതി. ഉദ്യോഗസ്ഥര്‍ പള്ളിക്കത്തോട് പൊലീസിൽ പരാതി നല്‍കി. സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ പ്രകൃതിക്ഷോഭത്തിൽ വ്യാപക നാശം സംഭവിച്ചിരുന്നു. ഇത് പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെ കൊടുങ്ങൂര്‍ കൗനിലം ഭാഗത്തുള്ള കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർ മദ്യലഹരിയില്‍ ഓഫിസില്‍ എത്തുകയും നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരോട് അപമര്യാദയായി പെരുമാറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഈ സമയത്ത് ഓവര്‍സിയര്‍ വി.ബി. സുരേഷ്, ലൈന്‍മാന്‍ എം.കെ. സുരേഷ്കുമാര്‍, ഡ്രൈവര്‍ സി.കെ. വിനോദ്കുമാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വധഭീഷണിമുഴക്കിയ ഇവർ ജോലി തടസ്സപ്പെടുത്തുകയും ഓഫിസിലെ ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോവുകയും ഡ്രൈവര്‍ സി.കെ. വിനോദ്കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ജീപ്പിന് നാശനഷ്ടം വരുത്തുകയും ചെയ്തു. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങളിൽ പൊലീസെത്തി ഏറെ ശ്രമിച്ചാണ് സംഘത്തെ പിരിച്ചുവിട്ടത്. പൊലീസ് മടങ്ങിയശേഷം വീണ്ടുമെത്തിയ ആളുകള്‍ ഓഫിസിെൻറ ഷട്ടര്‍ താഴ്ത്തി ജീവനക്കാരെ ഓഫിസില്‍ പൂട്ടിയിടുകയും വീണ്ടും ജീപ്പിന് നാശനഷ്ടം വരുത്തുകയും ചെയ്തു. ജീപ്പിലിരുന്ന ഡ്രൈവറുടെ ലൈസന്‍സ്, പണം എന്നിവ എടുത്തുകൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് വീണ്ടുമെത്തിയാണ് പൂട്ടുതുറന്ന് ജീവനക്കാരെ മോചിപ്പിച്ചത്. ജനറൽ ആശുപത്രിക്ക് ബഗ്ഗി കാറുകൾ കൈമാറി കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രിക്ക് ബഗ്ഗി കാറുകൾ സംഭാവന ചെയ്തു. ബഗ്ഗി കാറുകളുടെ താക്കോലുകളും രേഖകളും മാർ മാത്യു മൂലക്കാട്ട് ജില്ല ആരോഗ്യ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി എന്നിവർക്ക് കൈമാറി. സമർപ്പണ ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപയാണ് രണ്ട് ബഗ്ഗി കാറുകൾക്കായി ചെലവായത്. ഒന്ന് കിടപ്പുരോഗികൾക്കായുള്ള ആംബുലൻസ് കാബാണ്. രണ്ടാമത്തേത് മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്ത്രക്രിയ സാമഗ്രികളും സ്റ്റോറിൽനിന്ന് തിയറ്ററിലെത്തിക്കാനും ബെഡ്ഷീറ്റുകളും രോഗീപരിചരണ വസ്തുക്കളും അണുമുക്തമായി എത്തിക്കാനും സജ്ജീകരിച്ച കാർഗോ കാബാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവ ഒരുതവണ ചാർജ് ചെയ്താൽ 74 കിലോമീറ്റർ ദൂരം ഓടും. വീൽ ചെയറുകൾ ദീർഘദൂരം കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടാണ് ഇൗ പദ്ധതിക്ക് പ്രചോദനമെന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൻ ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ, മുനിസിപ്പൽ കൗൺസിലർ സാബു പുളിമൂട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ലീലാമ്മ ജോസഫ്, ജില്ല ആരോഗ്യ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജെസി ജോയി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.