അടിമാലി: മുച്ചക്ര സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഭിന്നശേഷിക്കാരനായ യുവാവിനെയും ഭാര്യയെയും ഇടിച്ചിട്ടശേഷം സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. അടിമാലി ഐക്കരക്കുന്ന് കുന്നുംപുറത്ത് ജോമോൻ മാത്യു (30), ഭാര്യ ഷൈജി (26) എന്നിവരാണ് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വീട്ടിൽനിന്ന് രാവിലെ പത്തോടെ രാജകുമാരി കുളപ്പാറച്ചാൽ എൻ.എസ്.എസ് കോളജിന് സമീപം എതിരെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി രാജാക്കാട് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സ്‌കൂട്ടർ എടുക്കാൻ രാജാക്കാട് പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ ഷൈജിയാണ് വാഹനം ഓടിച്ചിരുന്നതെന്നുള്ള ആരോപണവുമായി തങ്ങളെ മാനസികമായി പീഡിപ്പിക്കുകയും ബസുടമകളെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഇവർ പറയുന്നു. ബുധനാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയ ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിനോട് ഇവർ പരാതി നേരിട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.