ജില്ലയിലെ 32 സ്‌കൂള്‍ വാഹനം പരിശോധിച്ചു

കോട്ടയം: കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികൾ മരിച്ച സംഭവത്തി​െൻറ പശ്ചാത്തലത്തിൽ, ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളിൽ പരിശോധന. ജില്ലയിൽ രണ്ട് സ്‌ക്വാഡായി തിരിഞ്ഞ് ബുധനാഴ്ച 32 സ്‌കൂള്‍ വാഹനം പരിശോധിച്ചു. പാലായിലെ സ്‌കൂളില്‍ കരാറിൽ സര്‍വിസ് നടത്തുന്ന വാഹനങ്ങളിലൊന്ന് നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകി. പരിശോധന െവള്ളിയാഴ്ച വരെ തുടരുമെന്ന് അധികൃതർ പറഞ്ഞു. പ്രവൃത്തിപരിചയം കുറഞ്ഞ ഡ്രൈവര്‍മാരെ സ്‌കൂള്‍ അധികൃതര്‍ ഒഴിവാക്കണമെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പാര്‍ട്ട്ടൈം ഡ്രൈവര്‍മാരായി ജോലി നോക്കുന്നവരാണ് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവരിലേറെയും. ഇത് നിയമവിരുദ്ധമല്ല. എന്നാല്‍, മറ്റ് ജോലികള്‍ക്കുശേഷം വാഹനം ഓടിക്കാന്‍ എത്തുമ്പോള്‍ സമയം ക്രമീകരിക്കാന്‍ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സ്കൂൾ അധികൃതരോട് നിർദേശിച്ചു. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് അപകടകരമായി കൊണ്ടുപോയാല്‍ ലൈസന്‍സ് റദ്ദാക്കാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.