അതിരമ്പുഴ: പഞ്ചായത്ത് ഒമ്പതാം വാർഡ് മാറാമ്പ് ഭാഗത്ത് ഒഴുകിയെത്തുന്ന മഴവെള്ളം കെട്ടിക്കിടന്ന് പ്രദേശവാസികൾ ദുരിതത്തിൽ. അഞ്ച് കുടുംബങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്വകാര്യവ്യക്തി മതിൽ കെട്ടിയതാണ് ദുരിതകാരണം. ഇത് പൊളിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. ഒഴുകിയെത്തുന്ന വെള്ളത്തിൽ ജന്തുശരീരാവശിഷ്ടങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. പകർച്ചവ്യാധികൾ വ്യാപനം തടയാൻ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മതസൗഹാർദ സമ്മേളനവും ഇഫ്താർ വിരുന്നും നെടുംകുന്നം: മുസ്ലിം ജമാഅത്തിെൻറ നേതൃത്വത്തിൽ നെടുംകുന്നത്ത് മതസൗഹാർദ സമ്മേളനവും ഇഫ്താർ വിരുന്നും നടത്തി. സമ്മേളനം ചീഫ് ഇമാം സഫറുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് പി.എം. സെയ്തുമുഹമ്മദ് റാവുത്തർ അധ്യക്ഷതവഹിച്ചു. നെടുംകുന്നം ഫൊറോന വികാരി ഫാ. ജോസഫ് പുതുപ്പറമ്പിൽ, സഹ വികാരി ഫാ. ലിബിൻ പുത്തൻപറമ്പിൽ, ശ്രീവല്ലഭക്ഷേത്രം മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, നെടുംകുന്നം ഭദ്രകാളിക്ഷേത്രം ട്രഷറർ ഇ.പി. രാജപ്പൻ നായർ, നെടുംകുന്നം എസ്.എൻ.ഡി.പി യോഗം സെക്രട്ടറി കെ.വി. ബിനു, ജമാഅത്ത് സെക്രട്ടറി ഹാജി യൂസുഫ് റാവുത്തർ, സാബു വടക്കൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.