സെക്യൂരിറ്റി ജീവനക്കാരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഗാന്ധിനഗർ (കോട്ടയം): സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഞാറക്കാട് കടവൂർ പേഴക്കാട്ടിൽ ജോൺസൺ ജോസഫാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം വടവാതൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഏജൻസി മുഖേന സെക്യൂരിറ്റി ജോലിക്കെത്തിയതാണ്. യൂനിഫോം കിട്ടാൻ രണ്ടുദിവസം താമസമുള്ളതിനാൽ വടവാതൂരിെല ഹോട്ടലിൽ താമസിക്കുകയായിരുന്നു. വൈകീട്ടായിട്ടും ആളെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമ നോക്കുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചുനേരം വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസെത്തി മുറി തുറന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.