സുപ്രീംകോടതി വിധി നടപ്പാക്കാൻ സമയബന്ധിത നീക്കം വേണം -ഓർത്തഡോക്സ്​ സഭ

കോട്ടയം: സഭ കേസ് സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ സമയബന്ധിത നീക്കങ്ങൾ ഉണ്ടാവണമെന്ന് മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. 1934ലെ സഭ ഭരണഘടനയുടെയും 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിയുടെ വിധിയുടെയും അടിസ്ഥാനത്തിൽ സഭയിൽ സുസ്ഥിര സമാധാനം കൈവരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. തർക്കങ്ങൾ സംഘർഷത്തിലൂടെ പരിഹരിക്കാൻ ഓർത്തഡോക്സ് സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല. തർക്കപരിഹാരത്തിന് നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുൻകൈയെടുത്ത് നടത്തിയ ചർച്ചകളിലും സർക്കാർ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥശ്രമങ്ങളിലും നിഷേധാത്മക നിലപാട് സ്വീകരിച്ചത് യാക്കോബായ വിഭാഗമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലൂടെയേ ശാശ്വത സമാധാനം സഭയിൽ സ്ഥാപിതമാവുകയുള്ളൂവെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.