യു.ഡി.എഫ് സർക്കാറിനെതിരായ ആരോപണങ്ങൾ ശരിയെന്ന് സുധീരൻ സമ്മതിച്ചു -പി.സി. ജോർജ്

കോട്ടയം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെതിരായി ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്നത്തെ കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരൻ സമ്മതിച്ചിരിക്കുകയാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോൺഗ്രസ് ഹൈകമാൻഡ് നിർദേശത്തെപോലും മറികടന്നാണ് അദാനിയുമായി വിഴിഞ്ഞം തുറമുഖ കരാർ ഉണ്ടാക്കിയതെന്ന സുധീര​െൻറ ആരോപണം നിസ്സാരമായി തള്ളിക്കളയാനാവില്ല. കോടികളുടെ അഴിമതി ആരോപണമുയർന്ന കരാർ ജുഡീഷ്യൽ കമീഷൻ അന്വേഷിക്കുകയാണ്. അന്നത്തെ മദ്യനയം സംബന്ധിച്ച സുധീര​െൻറ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും പി.സി. ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.