ഭയ്യു മഹാരാജി​െൻറ മരണം: തിരക്കിട്ട അനുമാനങ്ങളില്ലെന്ന്​ പൊലീസ്​

ഇന്ദോർ: ആത്മീയ ഗുരു ഭയ്യു മഹാരാജി​െൻറ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇൗ വിഷയത്തിൽ തിടുക്കത്തിൽ അനുമാനങ്ങളിലേക്കെത്തില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 50 വയസ്സുള്ള ഭയ്യു സ്വയം െവടിയുതിർത്ത് മരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഉന്നത രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധിപേർ ഇദ്ദേഹത്തി​െൻറ അനുയായികളാണ്. ഭയ്യുവിന് ഉറ്റവരുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്നങ്ങളും അന്വേഷണത്തിലാണ്. ഭയ്യുവി​െൻറ ആദ്യ ഭാര്യയിലുള്ള മകളും രണ്ടാമത്തെ ഭാര്യയും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. ഇതി​െൻറ പേരിൽ അദ്ദേഹം വിഷമത്തിലായിരുന്നു. ഭയ്യുവി​െൻറ മുറിയിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ 'കടുത്ത സംഘർഷം അനുഭവിക്കുകയാണ്; അതിനാൽ ഞാൻ പോവുകയാണെ'ന്ന് പറയുന്നുണ്ട്. ഇൗ ൈകയെഴുത്ത് ഭയ്യുവിേൻറതുതന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മരണത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഭയ്യുവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേർ ആശ്രമത്തിലെത്തി. സംസ്കാരം ബുധനാഴ്ച ൈവകി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.