പ്രതിഭാസംഗമം ജൂൺ 17 ന്; മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയവരെ ആദരിക്കും

തൊടുപുഴ: നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽനിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജി സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം 2018 ജൂൺ 17 ന് ഉച്ചക്ക് രണ്ടിന് ചുങ്കം സ​െൻറ് മേരീസ് പാരീഷ് ഹാളിൽ നടക്കുമെന്ന് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഉച്ചക്ക് ഒന്നരക്ക് രജിസ്േട്രഷൻ തുടങ്ങും. തുടർന്ന് ജലീഷ് പീറ്റർ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി വിഭാഗത്തിൽ 270 വിദ്യാർഥികളും പ്ലസ്ടു വിഭാഗത്തിൽ 160 വിദ്യാർഥികളുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിട്ടുള്ളത്. അർഹരായ എല്ലാ വിദ്യാർഥികൾക്കും കത്ത് അയച്ചിട്ടുണ്ട്. പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ആറു വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരം സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446132544, 04862- 224326. മൂന്നാര്‍ സംരക്ഷണ സമിതി പെരുവഴി ധർണ നടത്തി മൂന്നാര്‍: മൂന്നാറിലെ എട്ട് വില്ലേജുകളില്‍ സര്‍ക്കാര്‍ കരിനിയമങ്ങൾ നടപ്പാക്കുന്നുവെന്നാരോപിച്ച് മൂന്നാര്‍ സംരക്ഷണ സമിതി പെരുവഴി ധർണ നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നാര്‍ ടൗണില്‍ നടന്ന ധര്‍ണ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. ശശി ഉദ്ഘാടനം ചെയ്തു. മൂന്നാറിനെ സംരക്ഷിക്കുന്നതി​െൻറ ഭാഗമായി നിയമങ്ങള്‍ പാസാക്കുന്ന സര്‍ക്കാര്‍ മൂന്നാറി​െൻറ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. മൂന്നാറില്‍ താമസിക്കുന്നവരെ ഇറക്കിവിട്ട് പകരം കുറിഞ്ഞിക്കാലത്തെത്തുന്ന സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് നടപ്പാകില്ലെന്നും ജൂണ്‍ 18ന് അടിമാലിയില്‍ പതിനായിരങ്ങളെ അണിനിരത്തി ദേശീയപാത ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി. മുനിയാണ്ടി അധ്യക്ഷത വഹിച്ചു. കെ.കെ. വിജയന്‍ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ നേതാക്കൾ, ഹോട്ടല്‍- കോട്ടേജ് ഉടമകൾ, ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു. പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധവുമായി വിദ്യാർഥികൾ തൊടുപുഴ: മഴക്കാലരോഗങ്ങൾക്കെതിരെ ന്യൂമാൻ കോളജിലെ എൻ.സി.സി യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണയജ്ഞം, ബോധവത്കരണ സെമിനാർ, സൗജന്യ മരുന്ന് വിതരണം എന്നിങ്ങനെ ത്രിതല കർമപരിപാടികളാണ് സംഘടിപ്പിച്ചത്. കോളജിലും പരിസര പ്രദേശങ്ങളിലും കൊതുക് വളരാനിടയുള്ള ഉറവിടങ്ങളിലും ശുചീകരണവും പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും നടത്തി. സീനിയർ അണ്ടർ ഓഫിസർ ടോണിൻ തോമസ്, അണ്ടർ ഓഫിസർ മാത്യു ജോസ്, ലിനീഷ് ലക്ഷ്മണൻ, ടി.എസ്. നന്ദു, ആഷ്ലി നോബിൾ, ആൽബിന സജി, ആതിര സുരേഷ് എന്നിവർ നേതൃത്വം നൽകി. റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺേട്രാൾ സെൽ റിസോഴ്സ് പേഴ്സൻ ഡോ. ദിവ്യാ ജോസ് മെഡിക്കൽ സെമിനാർ നയിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. വിൻസ​െൻറ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫിസർ ലഫ്. പ്രജീഷ് സി. മാത്യു, റവ. ഫാ. മാനുവൽ പിച്ചളക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് കോളജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ തുടങ്ങി 1500 പേർക്ക് പ്രതിരോധ മരുന്ന് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.