കോട്ടയം: മക്കയിലെ മസ്ജിദുൽ ഹറമിലെ ഇമാമീങ്ങളുടെ ഖുർആൻ പാരായണ ശൈലിയുടെ തനിയാവർത്തനം തീർത്ത് ഫാഫിസ് മുഹമ്മദ് ഫായിസ്. കോട്ടയം താജ് ജുമാമസ്ജിദിൽ വ്രതകാലത്ത് മാത്രം നിർവഹിക്കപ്പെടുന്ന തറാവീഅ് നമസ്കാരത്തിന് നേതൃത്വം നൽകിയാണ് ഖുർആൻ തനത് ശൈലികൾ ഒാതുന്നത്. ഇൗ വേറിട്ട ശൈലി കാതോർക്കാൻ വിശ്വാസികളുടെ ഒഴുക്കാണ്. ആലപ്പുഴ കാഞ്ഞിപ്പുഴ അൽ-മഫാസിൽ ഡോ. അബ്ദുൽ മുജീബിെൻറയും (ദമാം സൗദി അൽ ഇമാം അബ്ദുൽറഹ്മാൻ ബിൻ ഫൈസൽ സർവകലാശാല അസോസിയേറ്റ് പ്രഫസർ) നജ്മുന്നിസയുടെയും ഇളയമകനാണ്. ചെറുപ്രായത്തിൽ മാതാപിതാക്കളുടെ ശിക്ഷണത്തിലാണ് ഖുർആൻ മനഃപാഠമാക്കിയത്. 2016 മസ്ജിദുൽ ഹറമിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പിന്തള്ളി ഖുർആൻ മനഃപാഠം പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയിരുന്നു. മക്ക ജംഇയ്യ ഖൈരിയ്യയുടെ നേതൃത്വത്തിൽ നടന്ന ഹാഫിസ് പരീക്ഷയിൽ 600 പേരാണ് പെങ്കടുത്തത്. മത്സര പരീക്ഷയിലെ 10 റാങ്കുകാരിൽ ഏക മലയാളിയാണ്. സൗദി രാജകുമാരൻ ഫൈസൽ ബിൻ മുഹമ്മദ് ബിൻ സഅദിൽനിന്നാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ഹറം ഇമാം സാലിഹ് ബിൻ ഹുമൈദ്, മക്ക ജംഇയ്യ ൈഖരിയ്യ ചെയർമാൻ ശൈഖ് നവാബ് ബിൻ അബ്ദുൽ മുത്തലിബ് അൽ ഗാലിബ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗീകാരം കിട്ടിയത്. ഒാച്ചിറ ദാറുൽ ഉലൂം ഇസ്ലാമിയ കോളജിൽനിന്ന് ആലിം കോഴ്സും യു.പി ദാറുൽ ഉലൂം ദയൂബന്ദിൽനിന്ന് അൽഖാസിമി ബിരുദവും സ്വന്തമാക്കി. അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, കന്നഡ, മലയാളം, മലേഷ്യ, ഇന്ത്യോനേഷ്യ ഉൾപ്പെടെ ഒമ്പതുഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മസ്ജിദുൽ ഹറമിൽ ഇമാമീങ്ങൾ രണ്ട് വ്യത്യാസ പാരായണരീതിയാണ് പിന്തുടരുന്നതെന്ന് മുഹമ്മദ് ഫായിസ് പറഞ്ഞു. ഖുർആൻപാരായണത്തിൽ ഒാരോഅക്ഷരത്തിനും നിശ്ചയിച്ചിരിക്കുന്ന ഉച്ചാരണ നിയമങ്ങൾ അടക്കമുള്ളവയിൽ സൂക്ഷ്മത പുലർത്തിയാണ് സൗദിയിലെ പഠനരീതി. മദീന സർവകലാശാലയിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹെമന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.